ഒറ്റയ്‌ക്കോ കൂട്ടായോ അംഗമാകാം; അയല്‍ക്കൂട്ടമാതൃകയില്‍ കൃഷിക്കൂട്ടങ്ങള്‍


കൃഷിക്കൊപ്പം ലഘുസമ്പാദ്യവും കര്‍ഷകക്കൂട്ടായ്മകള്‍ ലക്ഷ്യമിടുന്നുണ്ട്.

പ്രതീകാത്മക ചിത്രം | Mathrubhumi archives

തിരുവനന്തപുരം: കൃഷി വ്യാപിപ്പിക്കുന്നതിനായി അയല്‍ക്കൂട്ടമാതൃകയില്‍ തദ്ദേശസ്ഥാപനവാര്‍ഡുകളിലും കര്‍ഷകക്കൂട്ടായ്മകളായ കൃഷിക്കൂട്ടങ്ങള്‍ തുടങ്ങുന്നു.

വാര്‍ഡുകളിലെ ഉത്പാദനസാധ്യത പരിശോധിച്ച് കൃഷിയിറക്കാനും കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ചവില നല്‍കുന്നതിനുമുള്ള പ്രവര്‍ത്തനം ആസൂത്രണംചെയ്യാനും കൃഷിക്കൂട്ടങ്ങള്‍ക്കാകുമെന്ന് കരുതുന്നു.



എങ്ങനെ അംഗമാകാം

  • അഞ്ചുമുതല്‍ 25 പേര്‍വരെ അംഗങ്ങളായ കൃഷിക്കൂട്ടങ്ങളില്‍ അഞ്ച് സെന്റ് മുതല്‍ രണ്ടേക്കര്‍വരെ കൃഷിയിടമുള്ള കര്‍ഷകര്‍
  • ഒറ്റയ്‌ക്കോ കൂട്ടായോ അംഗമാകാം
  • ഒരുവാര്‍ഡില്‍ ഒന്നിലധികം കൃഷിക്കൂട്ടങ്ങള്‍ തുടങ്ങാം
  • എല്ലാ കൃഷിക്കൂട്ടങ്ങളും കൃഷിഭവനില്‍ രജിസ്റ്റര്‍ചെയ്യണം
പ്രവര്‍ത്തനം

  • വാര്‍ഡ് അംഗം അധ്യക്ഷനും കൃഷി അസിസ്റ്റന്റ് കണ്‍വീനറുമായ വാര്‍ഡ് തല കര്‍മസമിതി തുടങ്ങും
  • ആവശ്യമായ ഭൂമി കണ്ടെത്തല്‍, അടിസ്ഥാനസൗകര്യമൊരുക്കല്‍, കൃഷിക്കൂട്ടങ്ങള്‍ രൂപവത്കരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമിതി ഏറ്റെടുക്കും
  • ബ്ലോക്ക് തലത്തില്‍ നിയോഗിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാര്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും
  • കുട്ടികള്‍, യുവാക്കള്‍, സ്ത്രീകള്‍, പ്രവാസികള്‍, പ്രായമായവര്‍ എന്നിവര്‍ക്കായി കൃഷിക്കൂട്ടങ്ങളുണ്ടാകും
  • മണ്ണുപരിശോധന, വിത്ത്, വളം, യന്ത്രസഹായം എന്നിവ എത്തിക്കല്‍, വിള ഇന്‍ഷുറന്‍സ്, വിത്തുത്പാദനം, അടുത്ത സീസണിലെ ഉത്പാദനപ്ലാന്‍ തയ്യാറാക്കല്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തല്‍ തുടങ്ങിയവയാണ് ഉത്പാദനമേഖലയിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍
  • പ്രാദേശികവിപണി കണ്ടെത്തല്‍, മൂല്യവര്‍ധന ലക്ഷ്യമിട്ട് കൃഷിയും കൃഷിരീതിയും പ്രോത്സാഹിപ്പിക്കല്‍ എന്നിവയും ഉത്തരവാദിത്വമായിരിക്കും.
കൃഷിക്കൊപ്പം സമ്പാദ്യവും

കൃഷിക്കൊപ്പം ലഘുസമ്പാദ്യവും കര്‍ഷകക്കൂട്ടായ്മകള്‍ ലക്ഷ്യമിടുന്നുണ്ട്. എല്ലാമാസവും യോഗം ചേരുന്ന കൃഷിക്കൂട്ടങ്ങള്‍ അംഗങ്ങളുടെ സമ്പാദ്യമായി കുറഞ്ഞത് 20 രൂപവീതം ശേഖരിക്കും. ഇത് കൃഷിക്കൂട്ടം അക്കൗണ്ടില്‍ നിക്ഷേപിക്കും. ഉത്പന്നങ്ങളായും സമ്പാദ്യം സ്വീകരിക്കും. ഈ ഉത്പന്നങ്ങള്‍ വിറ്റ് തുക സമ്പാദ്യത്തില്‍ ചേര്‍ക്കും. പൊതു ഉപകരണങ്ങള്‍ വാങ്ങാനും അംഗങ്ങള്‍ക്ക് വായ്പയായും അടിയന്തരസാഹചര്യങ്ങളില്‍ പലിശരഹിത വായ്പയായി നല്‍കുന്നതിനും ഉപയോഗിക്കും. സമ്പാദ്യത്തുക സുതാര്യമാക്കുന്നതിന് ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിച്ചാകും ചെലവഴിക്കുക.

ഘട്ടംഘട്ടമായി സ്റ്റാര്‍ട്ടപ്പുകളാക്കും

കൃഷിക്കൂട്ടങ്ങളെ ഘട്ടംഘട്ടമായി സ്റ്റാര്‍ട്ടപ്പുകളായും ആഗ്രോപാര്‍ക്കുകളായും മാറ്റാനാകുമെന്ന് കരുതുന്നു. വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കാനും പ്രാദേശിക ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നതിനും കൃഷിക്കൂട്ടങ്ങള്‍ക്കാകും-പി. പ്രസാദ്, കൃഷിമന്ത്രി

Content Highlights: Agriculture Working Group


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented