ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ മാസികയായ കേരള കര്‍ഷകന്‍ 2017ല്‍ നടത്തുന്ന സംസ്ഥാനതല കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് ഫോട്ടോകള്‍ ക്ഷണിച്ചു. കൃഷി-വൈവിധ്യം, സമൃദ്ധി, സംസ്‌ക്കാരം എന്നതാണ് വിഷയം. 12x18 വലിപ്പമുള്ള കളര്‍ ഫിലിം പ്രിന്റുകളാണ് മത്സരത്തിനായി അയക്കേണ്ടത്. ഫോട്ടോയോടൊപ്പം നല്ല റെസല്യൂഷനുള്ള സോഫ്റ്റ് കോപ്പിയും നല്‍കണം. നേരത്തെ മത്സരത്തിനയച്ചിട്ടുള്ള ഫോട്ടോകള്‍ പരിഗണിക്കില്ല. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. മാസികയുടെ മുഖചിത്രത്തിന് അനുയോജ്യമായ വെര്‍ട്ടിക്കല്‍ ആംഗിളിലുള്ള ചിത്രങ്ങളാണ് അയക്കേണ്ടത്.

മത്സരത്തിനയയ്ക്കുന്ന ഫോട്ടോകളുടെ അവകാശം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്കായിരിക്കും. കവറിനു പുറത്ത് സംസ്ഥാനതല കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരം 2017 എന്ന് എഴുതണം. ഒന്നാം സ്ഥാനം 25,000/- രൂപയും രണ്ടാം സ്ഥാനം 15,000/- രൂപയും മൂന്നാംസ്ഥാനം 10,000/- രൂപയുമാണ്. 10 പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 2500/- രൂപ വീതം നല്‍കും.

ഫോട്ടോകള്‍ ഒക്ടോബര്‍ 31നകം ലഭിക്കണം. എഡിറ്റര്‍, കേരളകര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-3 എന്ന വിലാസത്തിലാണ് എന്‍ട്രികള അയയ്ക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2314358, 2318186.