ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ അക്രഡിറ്റേഷനില്നിന്ന് കേരള കാര്‍ഷിക സര്‍വകലാശാല പുറത്തായി. ഐ.സി.എ.ആറിന്റെ നാഷണല്‍ അഗ്രികള്‍ച്ചര്‍ എജ്യുക്കേഷന്‍ അക്രഡിറ്റേഷന് കൗണ്‍സിലിന്റെ അംഗീകാരമാണ് സര്‍വകലാശാലയ്ക്ക് നഷ്ടമായത്. ആദ്യമായാണ് കാര്‍ഷിക സര്‍വകലാശാലയ്ക്ക് ഈ അെക്രഡിറ്റേഷന്‍ ഇല്ലാതാകുന്നത്.
മാര്‍ച്ച് 10-നകം അക്രഡിറ്റേഷന് പുതുക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കണമായിരുന്നു. നിലവാരമുയര്‍ത്താന്‍ കൗണ്‍സില്‍ മുമ്പ് നിര്‍ദേശിച്ചിട്ടുള്ള നടപടികള്‍ സ്വീകരിച്ചതിന്റെ വിശദാംശങ്ങളടക്കമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ നല്‍കാഞ്ഞതാണ് അക്രഡിറ്റേഷന് പുതുക്കി ലഭിക്കാന്‍ തടസ്സമായത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുംമുമ്പ് പല പരിപാടികളും ഉദ്ഘാടനം നടത്തുന്നതിന്റെ തിരക്കില്‍ അധികൃതര്‍ അപേക്ഷ നല്കാന് വിട്ടുപോയതാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ച് അപേക്ഷ നല്കി അക്രഡിറ്റേഷന് വീണ്ടുംനേടുകമാത്രമാണ് സര്‍വകലാശാലയ്ക്കു മുമ്പിലുള്ള വഴി.
മാര്‍ച്ച് 29-ന് ചേര്‍ന്ന നാഷണല്‍ അഗ്രികള്‍ച്ചര്‍ എജ്യുക്കേഷന്‍ അക്രഡിറ്റേഷന് ബോര്‍ഡ് യോഗത്തിന്റെതാണ് തീരുമാനം. സ്വകാര്യ സര്‍വകലാശാലകളടക്കം 65 സ്ഥാപനങ്ങള്‍ക്ക് അെക്രഡിറ്റേഷന്‍ നല്കി. ഇവയില്‍ 57-ഉം സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകളാണ്.
ദൂരവ്യാപക ഫലങ്ങളാണ് ഇതുമൂലം ഉണ്ടാകുക. കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് ബി.എസ്സി. അഗ്രികള്‍ച്ചര്‍, എം.എസ്സി. അഗ്രികള്‍ച്ചര്‍ ബിരുദങ്ങള്‍ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സ്ഥാപനങ്ങളില്‍ തുടര്‍പഠനത്തിനോ ജോലിക്കോ വിലക്ക് വരും.
മറ്റ് കാര്‍ഷിക സര്‍വകലാശാലകളില്‍ ഐ.സി.എ.ആറിനുള്ള സീറ്റുകളിലും പ്രവേശനം നേടാന്‍ വിലക്കുണ്ടാകും.
അക്രഡിറ്റേഷന് നഷ്ടമാകുന്നത് അവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ ഭാവിയെയാണ് നേരിട്ട് ബാധിക്കുക. സര്‍വകലാശാലയ്ക്ക് ലഭിക്കുന്ന ഐ.സി.എ.ആറിന്റെ വിവിധ സാമ്പത്തിക സഹായങ്ങളെയും അെക്രഡിറ്റേഷന്‍ നഷ്ടമാകുന്നത് ബാധിക്കും.
Content highlights: Agricultural university, ICAR
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..