ജില്ലയില്‍ അരലക്ഷം ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ശ്രീമന്‍ നാരായണന്റെ 'വൃക്ഷയജ്ഞം'


എറണാകുളം: സ്വന്തം ഗ്രാമത്തില്‍ ഒരുവര്‍ഷം കൊണ്ട് 10001 ഫലവൃക്ഷങ്ങള്‍ നട്ടുപരിപാലിക്കുന്ന സാഹിത്യകാരന്‍ മുപ്പത്തടം സ്വദേശി ശ്രീമന്‍ നാരായണന്റെ 'വൃക്ഷയജ്ഞം' ജില്ലയാകെ വ്യാപിപ്പിക്കുന്നു. അരലക്ഷത്തോളം ഫലവൃക്ഷങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് ഞായറാഴ്ച തുടക്കംകുറിക്കും. നാട്ടുമാവ്, പ്ലാവ്, പുളി, കശുമാവ്, ഞാവല്‍ എന്നിങ്ങനെ അഞ്ച് ഇനങ്ങളിലുള്ള ഫലവൃക്ഷങ്ങളാണ് വിതരണം ചെയ്യുന്നത്.

പ്രത്യേക പരിചരണം നല്‍കി മുളപ്പിച്ചെടുത്ത ഈ തൈകളെല്ലാം 200 വര്‍ഷത്തോളം കായ്ഫലം തരുന്ന വൃക്ഷങ്ങളായി വളരും. പൂര്‍ണമായും സംരക്ഷണം നല്‍കി വളര്‍ത്തിയെടുക്കുമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാം. കഴിഞ്ഞവര്‍ഷം മുപ്പത്തടത്ത് 'വൃക്ഷയജ്ഞം' നടപ്പാക്കിയപ്പോള്‍ ഏഴു വാര്‍ഡുകളില്‍പ്പെട്ട വീടുകളില്‍ ശ്രീമന്‍ നാരായണന്‍ നേരിട്ടെത്തി തൈകള്‍ നട്ടുകൊടുക്കുകയായിരുന്നു. എന്നാല്‍, ജില്ലായാകെ വ്യാപിപ്പിക്കുമ്പോള്‍ വിതരണം മാത്രമേ നടത്താനാകൂ. നടലും പിന്നീടുള്ള സംരക്ഷണവും അവരവര്‍ ഏറ്റെടുക്കണം. കഴിഞ്ഞ വേനലില്‍ പക്ഷിജാലങ്ങള്‍ക്ക് ദാഹജലം നല്‍കുന്നതിനായി ജില്ലയാകെ പതിനായിരം മണ്‍പാത്രങ്ങള്‍ ശ്രീമന്‍ നാരായണന്‍ വിതരണം ചെയ്തിരുന്നു.

റസിഡന്റ്സ് അസോസിയേഷനുകളും വായനശാലകളും വയോജന ക്ലബ്ബുകളെല്ലാം ആ പദ്ധതി ഹൃദയപൂര്‍വം ഏറ്റെടുക്കുകയും ചെയ്തു. അത്തരം സംഘടനകള്‍ വഴിയാണ് ഫലവൃക്ഷങ്ങളും വിതരണം ചെയ്യുന്നത്. തൈകളെല്ലാം നട്ടുവളര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംവിധാനമുണ്ട്.

ഭൂരിഭാഗം പേരുടേയും ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കും. പിന്നെ പരിസ്ഥിതി പ്രവര്‍ത്തകരുടെ നിരീക്ഷണവുമുണ്ടാകും. എന്തായാലും പകുതിയിലേറെ തൈകള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന ഉറപ്പിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അങ്ങനെയായാല്‍ത്തന്നെ അതു വലിയ നേട്ടമാണ്.

മുപ്പത്തടത്തെ നെടുമ്പിള്ളി മനയില്‍ വിതരണത്തിനുള്ള ഫലവൃക്ഷങ്ങളെല്ലാം തയ്യാറായിട്ടുണ്ട്. ഞായറാഴ്ച 11-ന് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ. വിതരണോദ്ഘാടനം നടത്തും. തൈകള്‍ ആവശ്യമുള്ളവര്‍ക്ക് 99951 67540 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Content highlights: Agriculture, Tree, Saplings

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented