Photo-Gettyimage
തിരുവനന്തപുരം: ഇസ്രയേലില്‍ പോയി കൃഷിപഠിക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് കൃഷിവകുപ്പ് അവസരമൊരുക്കുന്നു. പരമാവധി 20 കര്‍ഷകര്‍ക്കാണ് അവസരം.
അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ കൃഷിയില്‍ മികവ് പുലര്‍ത്തുന്നത്. ഈ സാങ്കേതികവിദ്യകള്‍ നേരിട്ടുകണ്ടു മനസ്സിലാക്കാനാണ് അവസരം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 29-നകംഅപേക്ഷിക്കണം
തിങ്കളാഴ്ച മുതല്‍ 29 വരെ അപേക്ഷിക്കാം. താത്പര്യമുള്ള കര്‍ഷകര്‍ കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ (www.aimsnew.kerala.gov.in) മുഖേന അപേക്ഷിക്കണം.
10 വര്‍ഷത്തിനുമുകളില്‍ കൃഷിപരിചയവും ഒരു ഏക്കറിന് മുകളില്‍ കൃഷിയുമുള്ള, 50 വയസ്സിന് താഴെയുള്ള, നൂതന രീതികള്‍ പ്രയോഗിക്കാന്‍ താത്പര്യമുള്ള കര്‍ഷകരെ ആയിരിക്കും തിരഞ്ഞെടുക്കുക. മറ്റു മുന്‍ഗണനാ മാനദണ്ഡങ്ങള്‍, നിബന്ധനകള്‍ എന്നിവ വെബ്സൈറ്റില്‍ ലഭിക്കും.
Content Highlights: learning farming from israel, oppurtunity for kerala farmers, kerala agricultural sector
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..