കോഴിക്കോട് ജില്ലയില്‍ 12 ലക്ഷം കുറ്റ്യാടി വിത്തുതേങ്ങകള്‍ സംഭരിക്കും- ഇ.കെ. വിജയന്‍ എം.എല്‍.എ.


ഇ. കെ. വിജയൻ എം.എൽ.എ.

തൊട്ടില്‍പ്പാലം: കോഴിക്കോട് ജില്ലയില്‍ 2022-23 സാമ്പത്തിക വര്‍ഷം 12 ലക്ഷം കുറ്റ്യാടി വിത്തുതേങ്ങകള്‍ സംഭരിക്കുമെന്ന് ഇ. കെ. വിജയന്‍ എംഎല്‍എ അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി വിവിധ ഇനങ്ങള്‍ക്കായി 907.01 ലക്ഷം രൂപ കോഴിക്കോട് ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. കാവിലുംപാറ പഞ്ചായത്ത് ഹാളില്‍ നടന്ന വിത്തു തേങ്ങ വില നിര്‍ണയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം എല്‍ എ.

കാവിലും പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ജി ജോര്‍ജ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ആര്‍.വീണാറാണി പദ്ധതി വിശദീകരണം നടത്തി . ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി ഇ.എസ്. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ ആര്‍ വിജയന്‍, കെ നാണു, രാജു തോട്ടുംചിറ ,കെ.പി സെബാസ്റ്റ്യന്‍, ഇ പി രാജന്‍, ബേബി മൂക്കന്‍തോട്ടം, കെ.പി ചന്ദ്രി തുടങ്ങിയവര്‍ പ്രസംഗിച്ചു.



Content Highlights: 12 lakhs kuttyadi coconut sprouts will be collected in 2022-23 financial year says ek vijayan mla


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented