ര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കുന്ന കിഴങ്ങോടു കൂടിയ ഒരു ഔഷധ സസ്യമാണ് കസ്തൂരി മഞ്ഞള്‍. സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ ധാരാളമായി ഉപയോഗിക്കുന്നു. പ്രസവശേഷം സ്ത്രീകള്‍ക്ക് ദഹന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും, ടോണിക്കായും നല്‍കാറുണ്ട്.ഉയര്‍ന്ന പനി, വിരശല്യം എന്നിവ ചികിത്സിക്കാനും ഈ ചെടി ധാരാളമായി ഉപയോഗിക്കുന്നു.

തെക്കു കിഴക്കന്‍ ഏഷ്യാ ഭൂഖണ്ഡത്തില്‍ ധാരാളമായി കാണപ്പെടുന്നു. കിഴക്കന്‍ ഹിമാലയത്തിലും, കേരളത്തിലെയും കര്‍ണാടകത്തിലേയും നനവുള്ളതായ ഇല പൊഴിയും കാടുകളിലും ഇവ കാണാം.അടുക്കളത്തോട്ടത്തില്‍ ഒരു അധിക വിളയായി ഇവ കൃഷി ചെയ്യുന്നു.നല്ല നീര്‍വാഴ്ചയുള്ള എക്കല്‍മണ്ണ് കൃഷിക്ക് യോജിച്ചതാണ്. 

മഞ്ഞളിന്റെ വംശത്തില്‍പ്പെട്ട ഈ ചെടി ഒരു ഇടവിളയായി കൃഷി ചെയ്യാം.കിഴങ്ങുകള്‍ ഉപയോഗിച്ചും, ടിഷ്യുകള്‍ച്ചര്‍ രീതി വഴിയും വംശവര്‍ദ്ധന നടത്താം. നല്ല ഒരു മുളയുള്ള വിത്ത് വേണം നടാന്‍ ഉപയോഗിക്കാം.ഹെക്ടറിന് 1500 കിലോഗ്രാം വിത്ത് വേണ്ടിവരും.തവാരണകളില്‍ 60*40 സെന്റിമീറ്റര്‍ അകലത്തില്‍ ചെറിയ കുഴികള്‍ എടുത്ത് മുള മുകളിലേക്ക് വരത്തക്കവിധം കിഴങ്ങ് നടാം. ശേഷം കാലിവളം കൊണ്ട് മൂടണം. പുതയിടുന്നതും നല്ലതാണ്. പ്രദേശിക ഇനങ്ങളാണ് കൂടുതലായും കൃഷി ചെയ്യുന്നത്.   

ഒരു ഹെക്ടറിന് 100:50:50 കിലോ ഗ്രാം പാക്യജനകം: ഭാവകം : ക്ഷാരം എന്നിവ നല്‍കണം.  മുഴുവന്‍ ഭാവകവും അടിവളമായും, പാക്യജനകം, ക്ഷാരം എന്നിവ രണ്ടുതവണകളായി നടുമ്പോഴും, നട്ട് 2 മാസത്തിനു ശേഷവും നല്‍കണം.

ഒരു മാസത്തിനകം ആവശ്യമെങ്കില്‍ നശിച്ചുപോയ കുഴികളില്‍ പുതിയ കിഴങ്ങുകള്‍ നടണം.  2 മാസത്തിനുശേഷം കളകള്‍ മാറ്റി, മേല്‍വളം നല്‍കുകയും മണ്ണിളക്കുകയും ചെയ്യണം.  കൂടാതെ പുതയിടീല്‍ നടത്തണം. സാധാരണയായി രോഗകീടബാധകള്‍ ഈ ചെടിയില്‍ കാണാറില്ല. 

നട്ട് 7ാം മാസം വിളവെടുക്കാം.  ഇലകള്‍ ഉണങ്ങി തുടങ്ങുന്നതാണ് വിളവെടുക്കാനുള്ള ലക്ഷണം.  കിഴങ്ങുകള്‍ ശ്രദ്ധാപൂര്‍വ്വം കുഴിച്ചെടുത്ത് വൃത്തിയാക്കി സൂക്ഷിക്കണം.  കിഴങ്ങുകള്‍ ഉടനെയോ, ഉണക്കിയോ വിപണനം നടത്താം.  ഒരു ഹെക്ടറില്‍ നിന്ന് 28 ടണ്‍ പച്ച കിഴങ്ങും, ഇവയില്‍ നിന്ന് 27% ഉണക്കകിഴങ്ങും ലഭിക്കും. 

കിഴങ്ങുകള്‍ ചെറുകക്ഷണങ്ങളാക്കി മുറിച്ച് നീരാവിയില്‍ 34 മണിക്കൂര്‍ വാറ്റി എണ്ണ വേര്‍തിരിച്ചെടുക്കാം.  ഒരു ഹെക്ടറില്‍ നിന്ന് ഇപ്രകാരം 90 ലിറ്റര്‍ എണ്ണ ലഭിക്കും.  പച്ചകിഴങ്ങില്‍ നിന്ന് 0.33% എണ്ണ ലഭിക്കും.  ഉണക്കിയ കിഴങ്ങില്‍ നിന്ന് 1.05% എണ്ണയും ലഭിക്കും.