ന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ഗവേഷണകേന്ദ്രം ബെംഗളൂരു നഗരകൃഷിക്കാര്‍ക്കുവേണ്ടി അര്‍ക്ക ഹോര്‍ട്ടി കിറ്റും വെര്‍ട്ടിക്കല്‍ ഗാര്‍ഡനും പുറത്തിറക്കി. 

500 രൂപ വിലയുള്ള കിറ്റില്‍ ഉത്പാദനശേഷി കൂടിയ പച്ചക്കറിയിനങ്ങളുടെയും സങ്കര പച്ചക്കറിയിനങ്ങളുടെയും വിത്ത്, ചൈന ആസ്റ്റര്‍, ട്യൂബറോസ് എന്നിവയുടെ നടീല്‍വസ്തുക്കള്‍, മല്ലിയും മറ്റും വളര്‍ത്താനുള്ള മാധ്യമമായ അര്‍ക്ക ഫെര്‍മെന്റഡ് കോക്കോപീറ്റ്, മിത്രജീവാണുക്കള്‍ അടങ്ങിയ അര്‍ക്ക മൈക്രോബിയല്‍ കണ്‍സോര്‍ഷ്യം, അര്‍ക്ക ആക്റ്റിനോ പ്ലസ് എന്ന മിത്രബാക്ടീരിയ മിശ്രിതം, അര്‍ക്ക വെജിറ്റബിള്‍ സ്‌പെഷ്യല്‍ എന്ന സൂക്ഷ്മമൂലക മിശ്രിതം, കീടനിയന്ത്രണത്തിനുള്ള വേപ്പു പെല്ലെറ്റുകള്‍ എന്നിവയുണ്ടാകും.

പച്ചക്കറികള്‍, ഔഷധസസ്യങ്ങള്‍, പൂച്ചെടികള്‍ എന്നിവ വിവിധ തട്ടുകളിലായിവെച്ച് പരിപാലിക്കാന്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉപയോഗിക്കാം. ചട്ടികളും പോളിബാഗുകളും ഇതില്‍ വെക്കാവുന്നതാണ്.

ടെറസിലും ബാല്‍ക്കണിയിലും വെക്കാവുന്ന ഇത് ഉരുട്ടിനീക്കാവുന്നവിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അധികവളര്‍ച്ചയുള്ള വിളകള്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ താഴ്ഭാഗത്തും വളര്‍ച്ചകുറവുള്ളവ മുകള്‍ത്തട്ടുകളിലും വെക്കാം. 

ഒരു സ്‌ക്വയര്‍മീറ്റര്‍ തറവിസ്തൃതി മതിയാകും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ ഏറ്റവും മുകള്‍ത്തട്ടില്‍ 25 ലിറ്റര്‍ കൊള്ളുന്ന പ്ലാസ്റ്റിക് ക?െണ്ടയ്‌നറും ഡ്രിപ് ലാറ്ററലുകളുമുണ്ട്. അതുപയോഗിച്ചു തുള്ളിനന ചെയ്യാം.

ഒരു നഗരഗൃഹത്തിനു വേണ്ടതൊക്കെ ആയാസരഹിതമായി ഉത്പാദിപ്പിക്കാന്‍ പറ്റുംവിധമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മിച്ചിട്ടുള്ളത്. 22,000 രൂപയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വില. വിവരങ്ങള്‍ക്ക്: 080-23086100, director.iihr@icar.gov.in

Content Highlights: Vertical Garden and Kit For Kitchen Garden