valamaraവാളിന്റെ രൂപമുള്ള പയര്‍വര്‍ഗവിളയാണ് വാളമര അഥവാ വാളരി. പടരുന്ന ഇനവും കുറ്റിച്ചെടിയായി വളരുന്ന ഇനവുമുണ്ട്. കനവേലിയ ഗ്ലാഡിയേറ്റ എന്നാണ് പടരുന്ന ഇനത്തിന്റെ ശാസ്ത്രനാമം.

കനവേലിയ എന്‍സി ഫോര്‍മിസ് കുറ്റിച്ചെടിയും. കുറ്റിച്ചെടിക്ക് ശീമപ്പയര്‍ എന്നും പറയും. രണ്ടിന്റെയും ഇളം മൂപ്പായ കായ്കള്‍കൊണ്ട് രുചികരമായ തോരന്‍ വെക്കാം. കറികള്‍ക്കും ഉപയോഗിക്കാം. തടമെടുത്ത് വിത്തുനട്ടാണ് ഇവ വളര്‍ത്തുന്നത്.

മേയ്-ജൂണ്‍, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ വിത്ത് നടാം. വലിയ പരിചരണം വേണ്ട. സാധാരണ ജൈവവളങ്ങള്‍ ഇട്ടാല്‍മതി. വേനല്‍ക്കാലത്ത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നനച്ചുകൊടുക്കണം.

പടരുന്ന ഇനമാണെങ്കില്‍ പന്തലിട്ടുകൊടുക്കണം. ഒന്നരമാസംകൊണ്ട് പൂവിടും. സാധാരണയായി കീടരോഗബാധ ഉണ്ടാകാറില്ല. ഉണ്ടെങ്കില്‍ ജൈവകീടനാശിനികള്‍ ഉപയോഗിക്കാം. കുറ്റിച്ചെടിയാണെങ്കില്‍ ഒരുമുരടില്‍നിന്ന് മൂന്നുകിലോഗ്രാംവരെ കായ്കള്‍ കിട്ടും. വള്ളിയാണെങ്കില്‍ അഞ്ചോ ആറോ കിലോവരെ കിട്ടാം. 

വിവരങ്ങള്‍ക്ക്: 9400511755

Content Highlights: How to Plant Sword Bean (Valamara or Valavara ) Plant