തക്കാളിയുടെ രൂപത്തില്‍ ഉണ്ടയായി വളരുന്ന വഴുതനയാണ് തക്കാളിവഴുതന. സാമ്പാറിന് ഏറെ രുചികരം. മറ്റു കറികള്‍ക്കും മെഴുക്കുപുരട്ടിക്കുമെല്ലാം ഉപയോഗിക്കാം. മഴക്കാലത്താണ് പലരും നടുന്നതെങ്കിലും ഏതുസീസണിലും കൃഷിചെയ്യാം.
രണ്ടുവര്‍ഷത്തിലേറെ തുടര്‍ച്ചയായി വിളവുതരുന്നതിനാല്‍ വീട്ടില്‍ കുറച്ചുതൈകള്‍ നട്ടാല്‍ കറിക്കഷണത്തിന് ക്ഷാമമുണ്ടാവില്ല. മൂന്നു മീറ്റര്‍ ഉയരത്തില്‍ ശാഖകളോടെ വളരുന്ന ഇവയ്ക്ക് മുള്ളുകളില്ല.
കൃഷിചെയ്ത് മൂന്നു മാസത്തിനുള്ളില്‍ പൂവിടും. കായ്കള്‍ വല്ലാതെ മൂപ്പെത്തുംമുമ്പ് എടുക്കണം. ഇതിന്റെ അധികം മൂക്കാത്ത ഇലയും തോരന്‍, കറികള്‍ എന്നിവയുണ്ടാക്കാന്‍ എടുക്കാറുണ്ട്.
വിവരങ്ങള്‍ക്ക്: 9847119847
Content Highlights: Growing Brinjal (Eggplant) at Home