ധികമൊന്നും പരിചരണം ആവശ്യമില്ലാത്ത വള്ളിച്ചെടിയാണിത്. വഷളച്ചീര എന്നും വിളിക്കും. ബസല്ല എന്ന ഇംഗ്ലീഷ് പേര് പറഞ്ഞുപറഞ്ഞാണ് വഷളച്ചീരയായത്. വേലിയിലോ പന്തലിട്ടുകൊടുത്തോ വളര്‍ത്താം. പച്ചനിറത്തിലും ചുവന്ന നിറത്തിലും വള്ളികളുള്ള രണ്ടിനമുണ്ട്.

വിറ്റാമിന്‍ എ, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവകൊണ്ട് സമ്പുഷ്ടമാണിത്. ഇലയരിഞ്ഞ് തോരന്‍വെക്കാം, സാമ്പാറുണ്ടാക്കാം. കടലമാവില്‍മുക്കി ബജ്ജിയുണ്ടാക്കാം. തണ്ട് മുറിച്ചുനട്ടും കായ് നട്ടുമുളപ്പിച്ചും വളര്‍ത്താം. 

സാധാരണജൈവവളങ്ങള്‍ ഇട്ടുകൊടുത്താല്‍മതി. ഔഷധഗുണമേറിയ ചെടിയുമാണ് വള്ളിച്ചീര. തണ്ടും ഇലയും ചതച്ചരച്ച് പൊള്ളിയ ഭാഗത്തുപുരട്ടിയാല്‍ കല മായാന്‍ നല്ലതാണ്.

വിത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 9447236890.

Content Highlights: Growing Basella (Malabar spinach or Valli cheera) at Home