മുളകുതക്കാളി, മണത്തക്കാളി, കരിന്തക്കാളി എന്നൊക്കെ പേരുകളുണ്ട്. ബ്ലാക്ക് നൈറ്റ് ഷെയ്ഡ് എന്ന് ഇംഗ്ലീഷില്‍ പറയും. വഴുതനവര്‍ഗത്തില്‍ പെടുന്നു. നാലോ അഞ്ചോ അടി ഉയരത്തില്‍ വളരും. ഇലകളും കായ്കളും മെഴുക്കുപുരട്ടി, തോരന്‍, കറികള്‍ എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കാം. കായകൊണ്ട് അച്ചാറുണ്ടാക്കാം. ഉണക്കി കൊണ്ടാട്ടവുമാക്കാം. 

പോഷകസമൃദ്ധമായ മണിത്തക്കാളിയില്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, ധാന്യകം, കാത്സ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മണിത്തക്കാളി വിഭവങ്ങള്‍ അള്‍സറിനെ ശമിപ്പിക്കും. കളച്ചെടിപോലെ വേലിക്കരികിലും പറമ്പുകളിലും കണ്ടുവരുന്ന ഇതിന്റെ വിത്തില്‍നിന്നാണ് തൈയുണ്ടാക്കുക. മുപ്പതുദിവസംകൊണ്ട് വിത്തുകള്‍ തൈകളാക്കിയെടുക്കാം.

പഴുക്കുമ്പോള്‍ കായ്കള്‍ ചുവക്കുന്ന ഒരിനവും കറുപ്പാകുന്ന മറ്റൊരിനവുമുണ്ട്. ഹൃദ്രോഗം, കരള്‍രോഗം, മഞ്ഞപ്പിത്തം, വാതരോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, അള്‍സര്‍ എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു. തമിഴ്‌നാട്ടില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നുണ്ട്.

വിവരങ്ങള്‍ക്ക്: 9400511755

Content Highlights: Grow manathakkali or black night shade at home