grape
വീട്ടിലെ മുന്തിരിപ്പന്തലിനുമുന്നില്‍ മുഹമ്മദ് ഷുജ

ലപ്പുറം, വേങ്ങര ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തിനടുത്തുള്ള മനയംതൊടി മുഹമ്മദ് ഷുജയ്ക്ക് ഇത് മുന്തിരിക്കാലം. വിളഞ്ഞു പഴുത്തുനില്‍ക്കുന്ന റോസ് മുന്തിരി കണ്ടാല്‍ ആരുടെ നാവിലും വെള്ളമൂറും. ഇത് രണ്ടാംതവണയാണ് ഇവിടെ മുന്തിരി വിളയുന്നത്.

നാലുവര്‍ഷം മുമ്പാണ് ഒരു നഴ്സറിയില്‍നിന്ന് രണ്ടു മുന്തിരിത്തൈകള്‍ വാങ്ങിയത്. കഴിഞ്ഞതവണ നല്ല വിളവ് ലഭിച്ചിരുന്നു. ഇത്തവണ അത്രയില്ല.

കുടുംബമൊന്നിച്ച് ജിദ്ദയിലായിരുന്ന ഷൂജ രണ്ടു മാസംമുമ്പാണ് നാട്ടില്‍ എത്തിയത്. വളപ്രയോഗവും നനയും വൈകിയതിനാലാണ് കഴിഞ്ഞതവണത്തെ വിളവില്ലാത്തത്. 

ജിദ്ദയ്ക്കുപുറമേ അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ ബിസിനസ്സുള്ള ഷൂജ പച്ചക്കറിക്കൃഷിയിലും തത്പരനാണ്. പറമ്പിലും ടെറസ്സില്‍ ഗ്രോബാഗുകളിലും പച്ചക്കറിക്കൃഷിയുണ്ട്. ഭാര്യ റംലയും കൃഷിയില്‍ സഹായിക്കുന്നുണ്ട്.

Content Highlights: Grapes were riped in Muhammad Shuja's house at malappuram