ലയ്ക്കുവേണ്ടി വളര്‍ത്തുന്ന ചേമ്പാണിത്. കിഴങ്ങും ചൊറിച്ചിലും ഇല്ലെന്നതാണ് പ്രത്യേകത. ഇലച്ചേമ്പ്, വിത്തില്ലാച്ചേമ്പ് എന്നും വിളിക്കും. ഇലയും തണ്ടുമാണ് കറികള്‍ക്ക് ഉപയോഗിക്കുക. 

ചീരപോലെ തോരനുണ്ടാക്കാം. സാമ്പാര്‍ ഉള്‍പ്പെടെയുള്ള കറികള്‍ക്കും ഉപയോഗിക്കാം. ചെമ്മീനിട്ടു കറിക്കും സൂപ്പിനും എടുക്കാറുണ്ട്. വല്ലാതെ മൂക്കാത്ത ഇലകള്‍ തണ്ടുസഹിതം ചുവട്ടില്‍നിന്ന് മുറിച്ചെടുക്കണം. തണ്ടിന്റെ പുറത്തെ തോല്‍ നീക്കണം. ഇലകള്‍ ചെറുതായി അരിയാം.

ഒരുതവണ നട്ടാല്‍ ധാരാളം ഉണ്ടായിക്കൊള്ളും. വലിയ പരിചരണം വേണ്ടാ. സാധാരണ ജൈവവളങ്ങള്‍ ഇട്ടുകൊടുത്താല്‍മതി. ചുവട്ടിലെ ചെറിയ തൈകള്‍ വേരോടെ പറിച്ചെടുത്താണ് നട്ടുവളര്‍ത്തുന്നത്. ഗ്രോബാഗിലും വളര്‍ത്താം.

പോഷകസമൃദ്ധമാണ് ചീരച്ചേമ്പ്. വിറ്റാമിന്‍-എ, ബി-6, സി, ഫോസ്ഫറസ്, പ്രോട്ടീന്‍, തയാമിന്‍, റൈബോഫ്‌ലേവിന്‍, നിയാസിന്‍, കാത്സ്യം, അയേണ്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം, രക്തസമ്മര്‍ദനിയന്ത്രണം, ചര്‍മാരോഗ്യം, കാഴ്ചശക്തി എന്നിവയ്ക്ക് നല്ലതാണ്. 

വിവരങ്ങള്‍ക്ക്: 9387735697

Content Highlights: Cheerachembu, Kitchen Garden