പഴനി: നിലക്കോട്ടയില്‍ ജമന്തിയ്ക്ക് വില കുറഞ്ഞതിനാല്‍ കര്‍ഷകര്‍ പൂ പറിക്കാതെ തോട്ടത്തില്‍ത്തന്നെ നിര്‍ത്തുന്നു. തമിഴ്‌നാട്ടില്‍  ദിണ്ടിക്കല്‍, മധുരൈ, തേനി ജില്ലകളില്‍ മാത്രം കൃഷിചെയ്തിരുന്ന ജമന്തിപ്പൂ ഇപ്പോള്‍ സേലം, കൃഷ്ണഗിരി,  ശിവഗംഗ,  ജില്ലകളിലും   വന്‍തോതില്‍ കൃഷിചെയ്യുന്നതിനാല്‍  ഉത്പാദനം കൂടിയതാണ്  വില കുറയാന്‍ കാരണം. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ജമന്തി പൂക്കുന്നത്.

Jamanthi

 

ഈ മാസങ്ങളില്‍ മണ്ഡലകാലം, മുരുകഭക്തരുടെ യാത്ര എന്നിവ  ഉള്ളതിനാല്‍ പൂക്കളുടെ ഉപയോഗവും കൂടുതലാണ്. എന്നിട്ടും വില കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

കഴിഞ്ഞവര്‍ഷം കിലോക്ക് 40 രൂപമുതല്‍ 100 രൂപവരെ      വിറ്റ ജമന്തി കഴിഞ്ഞ പത്തുദിവസമായി  കിലോക്ക് 20, 15, 10 രൂപ   എന്നിങ്ങനെയാണ്   വില്‍ക്കുന്നത്.

പൂക്കള്‍ പറിച്ച് മാര്‍ക്കറ്റിലേക്ക് കൊണ്ടുവരാനുള്ള ചെലവുകൂടി ലഭിക്കാത്ത സ്ഥിതിയാണെന്ന് ജി. തുമ്മലപട്ടിയിലെ കര്‍ഷകനായ അന്‍പഴകന്‍ പറഞ്ഞു.