സ്വന്തമായി വീടില്ലാത്ത ഒരാള്‍പോലും സംസ്ഥാനത്തുണ്ടാവരുതെന്ന പദ്ധതിയുടെ സാക്ഷാത്കാരത്തിനായുള്ള ലൈഫ് മിഷന്റെ വസന്തോത്സവത്തിലെ സ്റ്റാള്‍ ജനപ്രിയമാകുന്നു. വീടിന്റെ സ്നേഹവും കരുതലും എല്ലാവര്‍ക്കും ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയാണ് ലൈഫ് മിഷന്‍. സംസ്ഥാനത്തെ ഭവനരഹിതര്‍ക്കെല്ലാം വീടെന്ന ഉദ്ദേശമാണ് പദ്ധതിയുടെ ഉദയത്തിനു പിന്നില്‍. ഐ.ടി. വിദ്യാഭ്യാസവും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനുള്ള സഹായവും ലൈഫ് മിഷന്‍ നല്‍കുന്നുണ്ടെന്ന് ലൈഫ് മിഷന്റെ പ്രോഗ്രാം മാനേജരായ രാഹുല്‍ പറഞ്ഞു. 

Sunil kumarപ്രകൃതിയോടിണങ്ങിയതും ഏറെ വ്യത്യസ്തവുമായ ജീവിത ശൈലികൊണ്ട് ശ്രദ്ധേയമായ ഗോത്രസംസ്‌കാരത്തിന്റെ നേര്‍ച്ചിത്രമൊരുക്കുകയാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പ്.

ഗോത്ര സംസ്‌കൃതിയുടെ ഭാഗമായി ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളുടെയും അവരുടെ ആവാസവ്യവസ്ഥയെയും പറ്റി അറിവ് നല്‍കുന്ന പ്രദര്‍ശനമാണ് കിര്‍ത്താഡ്സിന്റെ സ്റ്റാളുകളിലുള്ളത്. ഗോത്രവര്‍ഗ്ഗ ഔഷധങ്ങളും ആദിവാസി വൈദ്യന്മാരുടെ സേവനവും ഇവിടെ ലഭ്യമാക്കുന്നുണ്ട്. തികച്ചും പ്രകൃതിദത്തമായ ചികിത്സാരീതിയാണ് വൈദ്യന്മാര്‍ പിന്തുടരുന്നത്. 

ആദിവാസികളുടെ തനതു രീതിയില്‍ തയ്യാറാക്കിയെടുത്ത കുടിലുകളും അവര്‍ ഉപയോഗിക്കുന്ന വീട്ടുസാമഗ്രികളും ആയുധങ്ങളും, സംഗീതവാദ്യോപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരുപത്തിയെട്ടിനം ഔഷധ സസ്യങ്ങളാലൊരുക്കിയ ആവിക്കുളി, പ്രകൃതി ചികിത്സയുടെ ഭാഗമായി കിഴി എന്നിവയും, ഗോത്ര സംസ്‌കാരത്തിന്റെ രുചിവൈഭവം ആസ്വദിക്കാന്‍ ഗോത്ര ഭക്ഷ്യമേളയും പ്രദര്‍ശനത്തിന്റെ ഭാഗമാണ്.

Content highlights: Flower show in Kanakakkunnu palace, Agriculture