തിരുവനന്തപുരം, അവനവഞ്ചേരിയില്‍ കടമ്പു പൂത്തു. പൂക്കള്‍ക്ക് കൊറോണ വൈറസിനു നല്‍കിയിരിക്കുന്ന രൂപത്തോട് സാദൃശ്യം. ഇതോടെ കടമ്പുപുഷ്പങ്ങള്‍ കൊറോണപ്പൂക്കളായി.അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലെ കടമ്പാണ് പൂത്തത്. 

പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന കടമ്പ് അപൂര്‍വമായാണ് സമതലങ്ങളില്‍ വളരുന്നത്. നിത്യഹരിത വനപ്രദേശങ്ങളിലാണ് ഇവ സാധാരണായായി കാണപ്പെടുന്നത്. 

kadamba tree
അവനവഞ്ചേരി ഗവ.എച്ച്.എസ്. വളപ്പില്‍ പൂത്തുനില്‍ക്കുന്ന കടമ്പ്

മഴക്കാലമാണ് ഇതിന്റെ പൂക്കാലം. ഔഷധഗുണമുള്ള കടമ്പിന്‍പൂവ് ശലഭങ്ങള്‍ക്ക് ഏറെ പ്രിയമാണ്. ടെന്നീസ്ബോളിന്റെ ആകൃതിയില്‍ ഓറഞ്ച് കലര്‍ന്ന മഞ്ഞനിറമുള്ളതാണ് പൂക്കള്‍. ഇന്തോ-മലയന്‍ സസ്യമായ കടമ്പ് ആറ്റുതേക്ക് എന്നും അറിയപ്പെടുന്നു.

Content Highlights: Kadamba tree (Neolamarckia cadamba) bloomed in Thiruvananthapuram