ക്രിസ്മസ് കാലത്തെ നിറമുള്ള കാഴ്ചയായി ഹൈറേഞ്ചിലും ജറുസലേം സ്വദേശിയായ ക്രിസ്മസ് ട്രീ പൂവിട്ടു. നെടുങ്കണ്ടം പൊന്നാമല കാക്കാനിയില്‍ റോസമ്മയുടെ പുരയിടത്തിലാണ് ഈ വിദേശ സുന്ദരി പൂവിട്ടത്. ജറുസലേമില്‍ ധാരളമായി കാണുന്ന ഈ സസ്യം ക്രിസ്മസ് കാലത്താണ് സാധാരണയായി പൂവിടുന്നത്.
ക്രിസ്മസിന്റെ വരവറിയിച്ചാണ് ഇവ പൂവിടുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബെംഗളൂരുവില്‍ നിന്നാണ് റോസമ്മ ജറുസലേം ക്രിസ്മസ് ട്രീയെ എത്തിച്ചത്. പിങ്ക് നിറത്തില്‍ മണികള്‍ പോലെ കുലകുലയായി തൂങ്ങി കിടക്കുന്ന പൂവുകളാണ് ഇവക്കുള്ളത്. തണുപ്പ് കൂടുന്നതോടെയാണ് മൊട്ടുകള്‍ പൂര്‍ണമായി വിരഞ്ഞ് ഭംഗിയുള്ള പൂക്കളായി മാറുന്നത്.
ധാരാളം തേനുള്ള പൂവുകള്‍ ആയതിനാല്‍ പൂക്കളെ ചുറ്റി ഒട്ടേറെ തേനീച്ചകളെയും കാണാം. ഓരുമാസത്തോളം കാഴ്ചയുടെ വസന്തം തീര്‍ക്കുന്ന ഈ പൂക്കള്‍ ക്രിസ്മസ് കാലം കഴിയുന്നതോടെ കരിഞ്ഞു പോവുകയാണ് പതിവ്.

Content Highlights: Agriculture, Gardening; Jerusalem Christmas Tree Blossomed at Idukki