ണ്ടൊക്കെ വീടിനു മുന്നിലായിരുന്നു പൂന്തോട്ടവും ചെടികളുമൊക്കെ. എന്നാല്‍ ഇന്ന് കാലം മാറി. മുറ്റത്തെ സൗന്ദര്യം ഇപ്പോള്‍ വീടിനുള്ളിലേക്ക് കയറുകയാണ്. വീടിന്റെ അകത്തളങ്ങളില്‍ അഴകായി നിറയുന്ന അലങ്കാരച്ചെടികളാണ് ഇപ്പോള്‍ ട്രെന്‍ഡ്. വീട്ടിനുള്ളില്‍ എവിടെയും വളര്‍ത്താം. വരാന്തയിലോ സ്വീകരണമുറിയിലോ അടുക്കളയിലോ വെയ്ക്കാം. ഓഫീസ് മേശയിലും തീന്‍മേശയിലും ഇവ ഒതുങ്ങിക്കൂടും. 

വീടിനുള്ളില്‍ പച്ചപ്പ് മാത്രമല്ല ശുദ്ധവായു പകരാനും പോസിറ്റീവ് എനര്‍ജി നിറയ്ക്കാനും ഈ കുഞ്ഞന്‍ ചെടികള്‍ക്ക് കഴിയുന്നു. അതുകൊണ്ടുതന്നെ പുത്തന്‍വീടുകളില്‍ ഇവരും അംഗങ്ങളായിക്കഴിഞ്ഞു. പല തരക്കാരുണ്ട് ഇന്‍ഡോര്‍ പ്ലാന്റ്സ്. വെള്ളവും സൂര്യപ്രകാശവും ഇവയ്ക്ക് അധികം വേണ്ട. ചിലതിന് മണ്ണു പോലും വേണ്ട. രണ്ടോ മൂന്നോ ആഴ്ചകൂടുമ്പോള്‍ നനച്ചാല്‍ മതി.

plants

സാന്‍സവേരിയ, റബ്ബര്‍പ്ലാന്റ്, എയര്‍പ്ലാന്റ്, കറ്റാര്‍വാഴ, മണിപ്ലാന്റ്, പീസ് ലില്ലി, ലക്കിബാംബൂ, ഫിഗ്, ബേഡ്സ് ഓഫ് പാരഡൈസ് തുടങ്ങി താഴേക്ക വളരുന്ന ലൈക്കോ പോഡിയം വരെ ഇക്കൂട്ടത്തിലുണ്ട്. മണ്ണും വെള്ളവും ഇല്ലാതെ വളരാന്‍ കഴിയുന്ന ചെടിയാണ് എയര്‍ പ്ലാന്റ്. സന്‍സവേരിയ വീടിനുള്ളില്‍ ഓക്സിജന്റെ സാന്നിധ്യം കൂട്ടും. ഫിഗ് ചെറിയ മരമായി നില്‍ക്കും.

100 രൂപ മുതല്‍ 2400 രൂപ വരെ വിലയുള്ള ചെടികളുണ്ട്. ലോക്ഡൗണിനുശേഷം ഇന്‍ഡോര്‍ പ്ലാന്റ്സ് വില്‍ക്കുന്ന കടകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഫ്‌ലാറ്റില്‍ താമസിക്കുന്നവരാണ് കൂടുതലും വാങ്ങാനെത്തുന്നതെന്ന് കടയുടമകള്‍ പറയുന്നു. അലങ്കാരച്ചെടികള്‍ വീടുകളില്‍ വില്‍ക്കുന്നവരുമുണ്ട്. ചെടികള്‍ വിറ്റ് ഒരാഴ്ചയില്‍ 10000 രൂപ വരെ സമ്പാദിക്കുന്ന വീട്ടുകാരുണ്ട്.

Content Highlights: Agriculture, Gardening: Indoor plant sales boom