ഊട്ടി: ഊട്ടി പുഷ്പമേള വെള്ളിയാഴ്ച തുടങ്ങും. 15, 16, 17 തീയതികളിലായി ഊട്ടി സസ്യോദ്യാനത്തിലാണ് 119ാം മേള നടക്കുന്നത്.

55 ഏക്കര്‍ വിസ്തൃതിയിലുള്ള സസ്യോദ്യാനം പുഷ്പങ്ങളാല്‍ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. പൂക്കളാല്‍ ഒരുക്കുന്ന 25 അടി ഉയരത്തിലും 40 അടി വീതിയിലുമുള്ള താജ്മഹലിന്റെ രൂപമാണ് ഈ വര്‍ഷത്തെ പ്രധാനാകര്‍ഷണം.

ഇരുന്നൂറ് രാജ്യങ്ങളുടെ ദേശീയപുഷ്പങ്ങളും പ്രദര്‍ശനത്തില്‍ ഇടം പിടിക്കും. പുഷ്പമേള പ്രമാണിച്ച് കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍ ഭാഗങ്ങളില്‍നിന്ന് ഊട്ടിയിലേക്ക് പ്രത്യേക ബസ് സര്‍വീസ് നടത്തും.