രേയും മോഹിപ്പിക്കുന്ന പൂവാണ് ഹോയ. ഇപ്പോള്‍ ലോകമാകെയും ഉദ്യാനങ്ങളിലെ താരം. മലയാളക്കരയിലും ഹോയ സാന്നിധ്യമറിയിച്ചിട്ടു വര്‍ഷങ്ങളായെങ്കിലും അത് പേരിനുമാത്രമേയുള്ളൂ- ഒരു ഉദ്യാനത്തില്‍ കൂടിയാല്‍ പത്തോ ഇരുപതോ ഇനങ്ങള്‍. എന്നാല്‍ അപൂര്‍വമായവ ഉള്‍പ്പെടെ 140 ഇനം ഹോയപൂക്കുന്ന ഈ ഉദ്യാനം ആരേയും വിസ്മയിപ്പിക്കും.

എടപ്പാള്‍ അണ്ണയ്ക്കാമ്പാട് പടിഞ്ഞാറേപ്പാട്ടുമനയുടെ മുറ്റത്താണു ഹോയപ്പൂക്കള്‍ പല രൂപത്തിലും വര്‍ണത്തിലും നിറഞ്ഞുനില്‍ക്കുന്നത്. ഡോ.എം.പി. പാര്‍വതീദേവിയാണ് ഈ പൂക്കള്‍ക്കെല്ലാം 'അമ്മ'. കോട്ടയ്ക്കല്‍ ഗവ. ആയുര്‍വേദ മാനസികാശുപത്രിയുടെ സൂപ്രണ്ടായ പാര്‍വതിക്കും ഭര്‍ത്താവ് ഡോ. കിരാതമൂര്‍ത്തിക്കും മക്കളെപ്പോലെ പ്രിയപ്പെട്ടവയാണ് പൂക്കളും.

''മറ്റുചെടികളില്‍ പടരുന്നതരം ചെടികളാണ് ഹോയകള്‍. പൂങ്കുല കണ്ടാല്‍ മെഴുകു കൊണ്ടുണ്ടാക്കിയതെന്നു തോന്നും. അങ്ങനെയാണ് വാക്സ് പ്ലാന്റ് എന്ന പേരുകിട്ടിയത്. ഇനമനുസരിച്ച് നിറവും ഗന്ധവും മാറും. ഏഷ്യന്‍ സ്വദേശിയാണ് ഹോയ. സസ്യശാസ്ത്രജ്ഞനായ റോബര്‍ട്ട് ബ്രൗണ്‍ ആണ് സുഹൃത്തായ തോമസ് ഹോയ് എന്ന ശാസ്ത്രജ്ഞന്റെ പേര് ഇതിനിട്ടത്. നാല്പതോളം ഇനങ്ങളേ നമ്മുടെ രാജ്യത്തുള്ളൂ. തായ്ലന്‍ഡില്‍ ഹോയയ്ക്കു മാത്രമായി വലിയ ഉദ്യാനമുണ്ട്. ഫിലിപ്പീന്‍സ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഹോയകളുടെ വ്യത്യസ്ത ഇനങ്ങളുണ്ട്''- ഡോക്ടര്‍ പറഞ്ഞു.

hoya
ഹോയ ഹേർട്ട്, ഒബ്സ്ക്യുറ സൺറൈസ്, ഹോയ ഹിന്ദുറോപ്പ്, ഹോയ കർണോസ

വീഡിയോയില്‍ വിരിഞ്ഞ കമ്പം

രണ്ടുവര്‍ഷംമുമ്പു സ്വീഡന്‍കാരിയായ ഉദ്യാനപ്രേമിയുടെ യൂ ട്യൂബ് ചാനല്‍ കണ്ടിട്ടാണ് ഹോയയില്‍ രസംപിടിക്കുന്നത്. കേരളത്തില്‍ എവിടെയെങ്കിലും ഇവ കിട്ടുമോയെന്നായി പിന്നെ അന്വേഷണം. കൊച്ചിയില്‍ സഹ്യാദ്രി ഹോയ ഗാര്‍ഡന്‍സ് എന്നൊരു നഴ്സറി കണ്ടെത്തി. കുറച്ചെണ്ണം അവിടെനിന്നുവാങ്ങി. 250 മുതല്‍ 3500 വരെയാണു വില. പിന്നെ അസം, കൊല്‍ക്കൊത്ത, ഷില്ലോങ് എന്നിവിടങ്ങളില്‍നിന്നു വരുത്തി. മറുനാടുകളില്‍ യാത്രപോകുമ്പോഴും ശേഖരിച്ചു. മണിപ്പൂരില്‍നിന്നുകണ്ടെത്തിയ 'ഹോയ മണിപ്പൂരന്‍സിസ്', കന്യാകുമാരിയില്‍നിന്ന് തിരിച്ചറിഞ്ഞ 'ഹോയ കന്യാകുമാരിയാന', ഹിമാലയത്തില്‍കാണുന്ന 'ഹോയ ഹിന്ദുറോപ്പ്'-ഇവയെല്ലാം ഡോക്ടറുടെ മുറ്റത്തുണ്ട്.

ഗവേഷകര്‍ക്ക് പ്രയോജനപ്പെടുത്താം

ഹോയയില്‍ 534 ഇനങ്ങളേ ലോകത്തുള്ളൂ. അതില്‍ 140 ഇനങ്ങള്‍ ഒരുവീട്ടില്‍ ശേഖരിച്ചുവളര്‍ത്തുകയെന്നത് വലിയ കാര്യമാണ്. ഗവേഷകര്‍ക്ക് ഇതു പ്രയോജനപ്പെടുത്താം-ഡോ.കെ.എം. പ്രഭുകുമാര്‍, സീനിയര്‍ സയന്റിസ്റ്റ്, നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ലഖ്നൗ.

Content Highlights: Doctor who grows 140 types of hoya plants