ബ്രസീലിയന്‍ വള്ളിച്ചെടി പെലിക്കന്‍വൈന്‍ മാന്തുരുത്തിയില്‍ വിരിഞ്ഞത് കൗതുകമായി. മാന്തുരുത്തി കാരാപ്പള്ളി രാജേഷിന്റെ വീട്ടിലാണ് വ്യത്യസ്തയിനം ചെടി പൂവിട്ടത്.

പെലിക്കന്‍ പക്ഷിയോടും താറാവിനോടും സാമ്യമുള്ളതാണ് പുഷ്പം. ക്രീമും തവിട്ടും കലര്‍ന്ന നിറമാണ്. രണ്ടു വര്‍ഷം മുന്‍പ് കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്നതാണ് ചെടി. ആദ്യമായാണ് പുഷ്പിച്ചത്.

ബ്രസീലിയന്‍ പുഷ്പം വിരിഞ്ഞതറിഞ്ഞ് രാജേഷിന്റെ വീട്ടിലേക്ക് നിരവധി പേരാണ് എത്തുന്നത്.

Content Highlights: Aristolochia grandiflora, the pelican flower Blossomed at manthuruthi