തൃപ്രയാര്‍: ആയിരം ഇതളുകളില്‍ ഭംഗി നിറച്ച് വിരിഞ്ഞ താമരപ്പൂ കാഴ്ചസുന്ദരമായി. തൃപ്രയാര്‍ പ്രയാഗയില്‍ പ്രേംകുമാറിന്റെ വീട്ടുകുളത്തിലാണ് കണ്ണിന് വര്‍ണമായി താമര വിരിഞ്ഞത്. 

ദേവീദേവന്മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിന്റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ പൂവിടാറുള്ളൂ. ഒന്നരമാസംമുമ്പാണ് താമര കുളത്തില്‍ നട്ടത്.

Content Highlights: A rare thousand petal lotus blooms in Thrissur