സോജി ചാക്കോയുടെ ഫാമിൽ കൃഷിപ്പണികളിൽ ഏർപ്പെട്ടിരിക്കുന്ന വിദേശികൾ | ഫോട്ടോ: മാതൃഭൂമി
കട്ടപ്പന: ഇരട്ടയാര്‍ വെട്ടിക്കാമറ്റത്ത് സോജി ചാക്കോ എന്ന യുവകര്‍ഷകന്റെ കൃഷിയിടത്തില്‍ എത്തുന്നവര്‍ ആദ്യം ഒന്ന് ഞെട്ടും. തെങ്ങില്‍ കയറുന്നതും കുരുമുളക് പറിക്കുന്നതുമെല്ലാം യൂറോപ്പില്‍നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമുള്ളവര്‍. കൂടുതല്‍ അന്വേഷിക്കുമ്പോഴാണ് കേരളത്തിലെ കൃഷിരീതികളും കൃഷിപ്പണികളും കണ്ടും ചെയ്തും പഠിക്കാനും അവധിക്കാലം ചെലവഴിക്കാനുമെത്തിയതാണ് ഇവരെന്ന് മനസ്സിലാകുന്നത്. ആസ്വദിച്ച് കുരുമുളകും ഗ്രാമ്പൂവുമെല്ലാം വിളവെടുത്ത ശേഷം ഏലംകൃഷിയെക്കുറിച്ചായി ഫ്രാന്‍സില്‍ നിന്നെത്തിയ വിദേശികളുടെ ചര്‍ച്ച. കൃഷി നഷ്ടത്തിലായ കര്‍ഷകരുടെ കഥകള്‍ തുടര്‍ച്ചയായി കേള്‍ക്കുമ്പോള്‍ ഫാം ടൂറിസത്തിലൂടെ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കാമെന്ന് കാട്ടുകയാണ് സോജി.
സമ്മിശ്രകൃഷിയില്‍ വിജയം നേടിയ സോജി ചാക്കോയുടെ കൃഷിരീതികള്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടാണ് ഹോംസ്റ്റേ ബുക്കുചെയ്ത് വിദേശികള്‍ ഇവിടെ എത്തുന്നത്. നാലുവര്‍ഷം മുമ്പാണ് സോജി വീടിനോടുചേര്‍ന്ന് ഹോം സ്റ്റേ ആരംഭിച്ചത്. കോവിഡ് പ്രതിസന്ധികള്‍ക്കുശേഷം കഴിഞ്ഞവര്‍ഷം മുതല്‍ സജീവമായിത്തുടങ്ങി. ഈ വര്‍ഷം വിദേശികളും സ്വദേശികളുമായ ഒട്ടേറെ സന്ദര്‍ശകര്‍ ഇവിടെയെത്തി.
രണ്ടുമാസത്തിനിടെ ഫ്രാന്‍സ്, ഇംഗ്ലണ്ട്, അമേരിക്ക, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നായി പത്തിലധികം വിദേശികളാണ് സോജിയുടെ വീട്ടിലെത്തി ആഴ്ചകളോളം താമസിച്ചുമടങ്ങിയത്. കൃഷിരീതികള്‍ കണ്ട് ആകൃഷ്ടരായ വിദേശികള്‍ സ്വമേധയാ വിളപ്പെടുപ്പിനും കൃഷിപ്പണികള്‍ക്കും തയ്യാറാകുകയാണ്.
ഏലം, കുരുമുളക്, കാപ്പി, ഗ്രാമ്പൂ, ജാതി എന്നിവയ്ക്ക് പുറമേ ഇഞ്ചി, മഞ്ഞള്‍, കാച്ചില്‍, ചേന, ചേമ്പ് എന്നിവയും പച്ചക്കറിക്കൃഷിയും സോജിയുടെ പുരയിടത്തിലുണ്ട്. ഫാം ടൂറിസവുമായി ബന്ധപ്പെട്ട വിവിധ ബുക്കിങ് ആപ്പുകളിലൂടെ ഫാമിലേക്ക് വിദേശികള്‍ എത്താറുണ്ടെന്ന് സോജി ചാക്കോ പറയുന്നു.
Content Highlights: young farmer from idukki earns profit through farm tourism foreigners harvest crops at his land
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..