പച്ചക്കറികളും പൂച്ചെടികളും ഫലവൃക്ഷങ്ങളും കൃഷിചെയ്യാം; ആകര്‍ഷകം 'എയര്‍പോട്ട് 'കൃഷി


കെ.കെ. സുബൈര്‍

ഹൈഡെന്‍സിറ്റി പോളി എത്തിലീന്‍ ഉപയോഗിച്ചാണ് പോട്ടുകളുണ്ടാക്കുന്നത്. പ്രധാനമായും ജര്‍മന്‍ സാങ്കേതികവിദ്യയിലാണ് നിര്‍മാണം. പുനഃചംക്രമണംചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ചും ഇവ നിര്‍മിക്കുന്നുണ്ട്.

എയർ പ്രൂണിങ് പോട്ടുകളിൽ പഴച്ചെടികൾ നട്ടപ്പോൾ

ല്ല വിളവിനായി നമുക്ക് എയര്‍പോട്ടുകളില്‍ (എയര്‍ പ്രൂണിങ് പോട്ടുകള്‍) കൃഷിചെയ്യാം. ബാഹ്യ ഇടപെടലില്ലാതെ പ്രകൃതിതന്നെ വേരുകളെ പ്രൂണ്‍ ചെയ്യുന്നു (മുറിക്കുന്നു) എന്നതാണ് ഇത്തരം ചട്ടികളുടെ മുഖ്യസവിശേഷത. പച്ചക്കറികളും പൂച്ചെടികളും ഫലവൃക്ഷങ്ങളും ഇന്‍ഡോര്‍ പ്ലാന്റുകളുമെല്ലാം ഇതില്‍ കൃഷിചെയ്യാം. ചെടിക്ക് അല്‍പ്പംപോലും പോറലേല്‍ക്കാതെ മാറ്റിനടാം. ഭംഗിയുള്ള ഇവ കൃഷിത്തോട്ടത്തിന് അലങ്കാരമാണ്.

വേരുകളുടെ പ്രൂണിങ്

ഹൈഡെന്‍സിറ്റി പോളി എത്തിലീന്‍ ഉപയോഗിച്ചാണ് പോട്ടുകളുണ്ടാക്കുന്നത്. പ്രധാനമായും ജര്‍മന്‍ സാങ്കേതികവിദ്യയിലാണ് നിര്‍മാണം. പുനഃചംക്രമണംചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ചും ഇവ നിര്‍മിക്കുന്നുണ്ട്. മൂന്നുഭാഗങ്ങളാണ് ഇത്തരം ചട്ടികള്‍ക്കുള്ളത്. നിറയെ ദ്വാരങ്ങളുള്ള സൈഡ് വാള്‍, അടിഭാഗത്തുള്ള ബേസ്, ഇവ രണ്ടും കൂട്ടിയോജിപ്പിക്കുന്ന സ്‌ക്രൂ. നിറയെ ദ്വാരങ്ങളുള്ളതിനാല്‍ നല്ല വായുസഞ്ചാരം ലഭിക്കും. ഇതു വളര്‍ച്ചയ്ക്കും വിളവിനും സഹായകരമാണ്. സാധാരണയായി ചെടികളുടെ കൊമ്പുകളാണ് നമ്മള്‍ പ്രൂണ്‍ ചെയ്യുക. വളര്‍ച്ച നിയന്ത്രിക്കാനും പുതിയ ശാഖകളുണ്ടാകാനും നല്ല വിളവ് ലഭിക്കാനുമാണ് പ്രൂണിങ് നടത്തുന്നത്. ഇവിടെ വേരുകളാണ് പ്രൂണ്‍ ചെയ്യുന്നത്. അതില്‍ കര്‍ഷകന് റോളൊന്നുമില്ല. പ്രകൃതിതന്നെ ചെയ്തുകൊള്ളും.

വേരുകള്‍ വശങ്ങളിലേക്ക് വളര്‍ന്ന് ദ്വാരങ്ങള്‍ക്ക് പുറത്തുവരുമ്പോള്‍ നിര്‍ജലീകരണം സംഭവിക്കുകയും അവ നശിച്ച് പുതിയ നാരുവേരുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ചട്ടിക്കുള്ളില്‍ നനവും പുറത്ത് ചൂടുമുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കൂടുതല്‍ നാരുവേരുകളുണ്ടാകുന്നതുകൊണ്ട് ചെടി നല്ല ആരോഗ്യത്തോടുകൂടി വളരുകയും കൂടുതല്‍ വിളവ് കിട്ടുകയും ചെയ്യുന്നുവെന്നതാണ് എയര്‍പോട്ടുകളുടെ പ്രത്യേകതയെന്ന് കേരള കാര്‍ഷിക സര്‍വകലാശാല ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എ.വി. മീര മഞ്ജുഷ പറഞ്ഞു.

20-ലേറെ വര്‍ഷമൊക്കെ ഇത്തരം ചട്ടികള്‍ ഈടുനില്‍ക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സ്‌ക്രൂ അഴിച്ച് ചട്ടികള്‍ എളുപ്പം വേര്‍പെടുത്താനും ഒട്ടും ക്ഷതമേല്‍ക്കാതെ ചെടികളെ വലിയ കണ്ടെയ്‌നറിലേക്കോ മണ്ണിലേക്കോ മാറ്റിനടാനും കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത. രണ്ടുമുതല്‍ 50 ലിറ്റര്‍ വരെയുള്ള എയര്‍പോട്ടുകള്‍ ലഭ്യമാണ്. മൂന്ന്, ആറ്, 10, 18 ലിറ്റര്‍ ചട്ടികള്‍ പച്ചക്കറികളും പൂച്ചെടികളും വളര്‍ത്താന്‍ ഉപകരിക്കും. കിഴങ്ങുവര്‍ഗവിളകള്‍ക്കായി വീതിയുള്ള ചട്ടികളുമുണ്ട്. 25, 35, 50 ലിറ്റര്‍ ചട്ടികളില്‍ പഴവര്‍ഗച്ചെടികള്‍ നടാം. 10 ലിറ്റര്‍ ചട്ടിക്ക് 90 രൂപയും 35 ലിറ്ററിന് 280 രൂപയും 50 ലിറ്ററിന് 330 രൂപയുമാണ് വില. സാധാരണ ചെടിച്ചട്ടികളുടെ വിലയില്‍നിന്ന് നേരിയ വ്യത്യാസമേയുള്ളൂ.

എങ്ങനെ നടണം

സൈഡ് വാളിന്റെ ദ്വാരമുള്ള ഭാഗം പുറത്തുകാണുന്നവിധമാണ് ചട്ടി ഘടിപ്പിക്കേണ്ടത്. സാധാരണ പോര്‍ട്ടിങ് മിശ്രിതം തന്നെയാണ് എയര്‍പോട്ടിലും ഉപയോഗിക്കേണ്ടത്. ചട്ടിയുടെ 90 ശതമാനം ഭാഗം നിറയ്ക്കണം. പ്രധാനകാര്യം, ദ്വാരങ്ങളിലേക്ക് മണ്ണെത്തുന്നവിധം ടൈറ്റായി നിറയ്ക്കണം എന്നതാണ്. ചട്ടിക്ക് കൂടുതല്‍ ദ്വാരമുള്ളതുകൊണ്ടുതന്നെ ദിവസവും നനയ്ക്കണം. വിളവ് കൂടും. പ്രകൃതിയെ തൊട്ടാണ് ഇവിടെ വേരുകള്‍ പ്രൂണ്‍ ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847912704.

Content Highlights: What is Air Pruning and How Does it Increase Your Yield?

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented