കാലവര്‍ഷക്കെടുതി വിളനാശം; കര്‍ഷകര്‍ ചെയ്യേണ്ടതെന്തെല്ലാം


പ്രകൃതിക്ഷോഭം നിമിത്തം കാര്‍ഷികവിളകള്‍ക്ക് നാശം സംഭവിച്ചാല്‍ കര്‍ഷകര്‍ പ്രസ്തുതവിവരം സമീപത്തെ കൃഷിഭവനില്‍ ആദ്യം അറിയിക്കണം.

പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

സംസ്ഥാനത്തുടനീളം കാലവര്‍ഷക്കെടുതി വലിയ നാശനഷ്ടങ്ങളാണ് കാര്‍ഷികമേഖലയില്‍ ഉണ്ടാക്കിയിട്ടുള്ളത്. അഞ്ചുദിവസം നീണ്ടുനിന്ന അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും ഇതുവരെ 74 കോടിയുടെ നാശനഷ്ടങ്ങള്‍ കാര്‍ഷികമേഖലയില്‍ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം വിലയിരുത്തിയിട്ടുണ്ട്. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് വിവരങ്ങള്‍ അധികൃതരെ അറിയിക്കുന്നതിനും മറ്റു സഹായങ്ങള്‍ക്കുമായി കൃഷിവകുപ്പ് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കണ്‍ട്രോള്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്.

വിവരങ്ങള്‍ അറിയിക്കണം

പ്രകൃതിക്ഷോഭം നിമിത്തം കാര്‍ഷികവിളകള്‍ക്ക് നാശംസംഭവിച്ചാല്‍ കര്‍ഷകര്‍ പ്രസ്തുതവിവരം സമീപത്തെ കൃഷിഭവനില്‍ ആദ്യം അറിയിക്കണം. നേരിട്ടോ അല്ലെങ്കില്‍ www.aims.kerala.gov.in വഴിയോ വിവരം അധികൃതരെ അറിയിക്കാം. എ.ഐ.എം.എസ്. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭ്യമാണ്. വിളകള്‍ ഇന്‍ഷുര്‍ ചെയ്തിട്ടില്ലാത്ത കര്‍ഷകര്‍ വിളനാശം സംഭവിച്ചു 10 ദിവസത്തിനുള്ളിലും ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ 15 ദിവസത്തിനുള്ളിലും അപേക്ഷ സമര്‍പ്പിക്കണം. സ്ഥലപരിശോധന കഴിയുംവരെ നാശനഷ്ടം സംഭവിച്ച വിളകള്‍ അതേപടി നിലനിര്‍ത്തണം. അര്‍ഹമായ നഷ്ടപരിഹാരം ഓരോ കര്‍ഷകന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് വരും.

രജിസ്ട്രേഷന്‍

എ.ഐ.എം.എസ്. പോര്‍ട്ടല്‍ വിവിധ സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനായി www.aims.kerala.gov.in വഴി രജിസ്റ്റര്‍ ചെയ്യണം. കര്‍ഷകന്റെ ഫോട്ടോ, ഭൂമിസംബന്ധമായ വിവരങ്ങള്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ അപ്ലോഡ് ചെയ്ത് കര്‍ഷക രജിസ്ട്രേഷന്‍ സ്വന്തമായോ അക്ഷയ സെന്ററുകള്‍ മുഖേനയോ കൃഷിഭവന്‍ മുഖാന്തരമോ ചെയ്യാം. കര്‍ഷക രജിസ്ട്രേഷന്‍ നടത്തിയതിനുശേഷം ലഭിക്കുന്ന യൂസര്‍ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ചാകണം വിളനാശം റിപ്പോര്‍ട്ട് ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പോര്‍ട്ടലില്‍ പ്രവേശിക്കേണ്ടത്.

എങ്ങനെ ഇന്‍ഷുര്‍ചെയ്യാം

മൂന്നുതരം വിള ഇന്‍ഷുറന്‍സ് പദ്ധതികളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയും കേന്ദ്രസര്‍ക്കാരുമായി സംയോജിച്ച് നടപ്പാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന, കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയാണവ. സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 27 ഇനം കാര്‍ഷിക വിളകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അംഗമാകാം

  1. ഐ.ഐ.എം.എസ്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് ഇതേ പോര്‍ട്ടലില്‍ത്തന്നെ വിളകള്‍ ഇന്‍ഷുര്‍ ചെയ്യുന്നതിനായി അപേക്ഷിക്കാം.
  2. കൃഷി ഉദ്യോഗസ്ഥരുടെ ഫീല്‍ഡ് പരിശോധനയ്ക്കുശേഷം കര്‍ഷകന് മൊബൈല്‍ ഫോണില്‍ ഒരു മെസേജ് ലഭിക്കും.
  3. മെസേജിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകന് പ്രീമിയം തുക ജില്ലാ സഹകരണ ബാങ്കിലോ ഗ്രാമീണ ബാങ്ക് ശാഖകളിലോ അടയ്ക്കാം. അടച്ചശേഷം ഓണ്‍ലൈനായി പോളിസിയും കരസ്ഥമാക്കാം.
ആര്‍ക്കെല്ലാം അംഗമാകാം

  1. സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ ഇന്‍ഷുര്‍ചെയ്യാം.
  2. നെല്‍ക്കൃഷിക്ക് ഓരോ കര്‍ഷകനും പ്രത്യേകമായോ ഗ്രൂപ്പ് ഫാമിങ് നിലവിലുള്ള പാടശേഖരങ്ങളില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലോ പദ്ധതിയില്‍ അംഗമാകാം.
നിബന്ധനകള്‍

  1. പ്രീമിയം തുക അടച്ച ദിവസംമുതല്‍ ഏഴു ദിവസങ്ങള്‍ക്കുശേഷം മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ. 2. വിളകള്‍ക്ക് ഉണ്ടാക്കുന്ന പൂര്‍ണ നാശത്തിനുമാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. ഭാഗികമായ നഷ്ടം കണക്കാക്കുന്നതല്ല. എന്നാല്‍, നെല്‍ക്കൃഷിക്ക് നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ 50 ശതമാനത്തിലധികം നാശനഷ്ടം ഉണ്ടായാല്‍ അത് പൂര്‍ണ നഷ്ടമായി കണക്കാക്കി നഷ്ടപരിഹാരം ലഭിക്കും.
  2. കൃഷിഭൂമിയിലെ വിളകള്‍ പൂര്‍ണമായി ഇന്‍ഷ്വര്‍ ചെയ്യണം.

Content Highlights: What farmers should do crop loss due to monsoon

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented