ഇനി തണ്ണിമത്തന്‍ കൃഷിക്കാലം


സുരേഷ് മുതുകുളം

രണ്ടാം വിള കഴിഞ്ഞ നെല്‍പ്പാടങ്ങളിലും പറമ്പുകളിലും പുഴയോരങ്ങളിലും ഒക്കെ തണ്ണിമത്തന്‍ ആവേശത്തോടെ വളരും. മണല്‍കലര്‍ന്ന പശിമരാശി മണ്ണിലും ആഴവും നീര്‍വാര്‍ച്ചയുമുള്ള മണല്‍മണ്ണിലും എക്കല്‍മണ്ണിലും തണ്ണിമത്തന്‍ വിളയും.

തണ്ണിമത്തൻ| ഫോട്ടോ: മാതൃഭൂമി

വേനല്‍ദാഹം ശമിപ്പിക്കാന്‍ മാര്‍ച്ചില്‍ തണ്ണിമത്തന്‍ കിട്ടാന്‍ ഇപ്പോള്‍ കൃഷിതുടങ്ങാം. ഒക്ടോബര്‍-ഡിസംബര്‍ മുതല്‍ മാര്‍ച്ചുവരെയാണ് കൃഷിക്ക് അനുയോജ്യമായ സമയം. കേരളത്തിന് യോജിച്ച കൃഷിമുറകള്‍ കണ്ടെത്തുന്നതിലും കുരുവില്ലാത്ത തണ്ണിമത്തന്‍ കണ്ടെത്തുന്നതിലും കൃഷിപഠിപ്പിക്കുന്നതിലും മികച്ച വിത്തുകള്‍ ലഭ്യമാക്കുന്നതിലുമൊക്കെ കേരള കാര്‍ഷികസര്‍വകലാശാലയിലെ ഗവേഷകര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്.

തമിഴ്നാട്ടിലും ആന്ധ്രയിലും ഒക്കെനിന്ന് വന്നുമറിയുന്ന തണ്ണിമത്തന്‍ എത്രത്തോളം സുരക്ഷിതം എന്നകാര്യം നമുക്കുറപ്പിക്കാന്‍ കഴിയില്ല. ഇവിടെയാണ് സര്‍വകലാശാലതന്നെ വിത്തുകള്‍ ഉത്പാദിപ്പിച്ച് നമ്മുടെ പാടത്തും പറമ്പിലും കൃഷിചെയ്യാന്‍ നടത്തിയ ശ്രമങ്ങള്‍ അനുഗ്രഹമായത്. രണ്ടാം വിള കഴിഞ്ഞ നെല്‍പ്പാടങ്ങളിലും പറമ്പുകളിലും പുഴയോരങ്ങളിലും ഒക്കെ തണ്ണിമത്തന്‍ ആവേശത്തോടെ വളരും. മണല്‍കലര്‍ന്ന പശിമരാശി മണ്ണിലും ആഴവും നീര്‍വാര്‍ച്ചയുമുള്ള മണല്‍മണ്ണിലും എക്കല്‍മണ്ണിലും തണ്ണിമത്തന്‍ വിളയും.

എങ്ങനെ വളര്‍ത്താം

കൃഷിയിടം ഒരുക്കി രണ്ടുമീറ്റര്‍ ഇടവിട്ട് കുഴിയെടുക്കുക. കുഴികള്‍ക്ക് 60 സെന്റീമീറ്റര്‍ വ്യാസവും 45 സെന്റീമീറ്റര്‍ ആഴവും ഉണ്ടാകണം. ചാലുകളിലും നടാം. ഓരോ തടത്തിലും അര ചിരട്ടവീതം കുമ്മായം ചേര്‍ത്ത് മേല്‍മണ്ണിളക്കണം. ഒരാഴ്ചകഴിഞ്ഞ് ഒരുതടത്തിന് 10 കിലോ വീതം ജൈവവളം ചേര്‍ക്കണം. ഇതിന് കാലിവളമോ കമ്പോസ്റ്റോ തുടങ്ങി ഏതുവേണമെങ്കിലും ഉപയോഗിക്കാം. കോഴിവളമോ മണ്ണിരകമ്പോസ്റ്റോ. ഇതിനുശേഷം വിത്ത് പാകാം. ഒരു തടത്തില്‍ മൂന്നുവിത്തുകള്‍ പാകാം. ഇത് അടിവളത്തിന്റെ കാര്യം; ഇനി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കായ് പിടിക്കുമ്പോഴും ജൈവവളങ്ങള്‍ ചേര്‍ത്തുകൊടുക്കണം.

ഇതിന് ബയോഗ്യാസ് സ്ലറി, ഫിഷ് അമിനോ ആസിഡ്, ട്രൈക്കോഡെര്‍മ തുടങ്ങിയവയും ഉപയോഗിക്കാം. തുടക്കസമയത്ത് രണ്ടുദിവസത്തിലൊരിക്കല്‍ നന നിര്‍ബന്ധം. കായ് പിടിക്കാന്‍ തുടങ്ങിയാല്‍ നന ഒന്നിടവിട്ട ദിവസങ്ങളില്‍ ആക്കണം. പൂവിടല്‍, കായ്പിടിത്തം തുടങ്ങിയ നിര്‍ണായക വളര്‍ച്ചാഘട്ടങ്ങളില്‍ നന ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. തടത്തില്‍ പുതയിടാം. കൂടാതെ ഉണങ്ങിയ കമ്പുകള്‍, ഓല, വൈക്കോല്‍ എന്നിവ തറയില്‍ വിരിച്ച് തണ്ണിമത്തന്റെ വള്ളി സുഗമമായി പടരാന്‍ സൗകര്യം ചെയ്തുകൊടുക്കണം.

വളരുന്ന തണ്ണിമത്തന്‍ കായകള്‍ നേരിട്ട് നിലത്തു മുട്ടാതിരിക്കുകയാണ് എപ്പോഴും നന്ന്. സങ്കരവിത്തുകള്‍ മുളയ്ക്കാന്‍ 5-6 ദിവസം വേണ്ടപ്പോള്‍ ഷുഗര്‍ ബേബിക്ക് 3-4 ദിവസം മതി. തൈകള്‍നട്ട് 35 ദിവസം കഴിയുമ്പോള്‍ പുഷ്പിക്കും. പുഷ്പിച്ച് 45-50 ദിവസം കഴിയുമ്പോള്‍ വിളവെടുക്കാറാകും. കായകള്‍ മൂത്തു കഴിഞ്ഞാല്‍ നന കുറയ്ക്കണം. കായകള്‍ പൊട്ടിക്കുന്നതിന് 15 ദിവസം മുന്‍പ് നന നിര്‍ത്തുകയാവും നല്ലത്. ഇനങ്ങള്‍ ഇടകലര്‍ത്തി നടാന്‍ ശുപാര്‍ശയുണ്ട്. അഞ്ചുവരി ശോണിമ/ സ്വര്‍ണ നട്ടുകഴിഞ്ഞാല്‍ ഒരുവരി ഷുഗര്‍ ബേബി എന്ന ഇനം നടണം. കാര്‍ഷികസര്‍വകലാശാലയില്‍നിന്ന് വിത്ത് വാങ്ങുമ്പോള്‍ ഈ വിത്തുകളും പാക്കറ്റിലുണ്ടാവും.

മികച്ച ഇനങ്ങള്‍

തണ്ണിമത്തന്റെ വിലപ്പൊലിമയുള്ള വിവിധ ഇനങ്ങള്‍ ഇന്ന് ലഭ്യമാണ്.

  • അര്‍ക്ക മണിക്ക് : ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് ഉത്പാദിപ്പിച്ച ഇനം. കായകള്‍ക്ക് ഇളം പച്ച തോടും കടുംപച്ച വരകളും. അതിമധുരവും സുഗന്ധവും ഉള്‍ക്കാമ്പ് കടുംചുവപ്പുനിറവും. കായയുടെ ശരാശരി തൂക്കം ആറുകിലോ. രോഗപ്രതിരോധശേഷിയുണ്ട്. 110-115 ദിവസം മൂപ്പ്.
  • ഷുഗര്‍ ബേബി: ഡല്‍ഹിയിലെ ഇന്ത്യന്‍ കാര്‍ഷികഗവേഷണകേന്ദ്രം ഉത്പാദിപ്പിച്ച ഈ ഇനത്തിന് കേരളത്തില്‍ നല്ല പ്രചാരമുണ്ട്. ചെറിയ കായകള്‍; 3-5 കിലോ തൂക്കം. നീല കലര്‍ന്ന കറുപ്പുനിറമുള്ള തോട്; 85 ദിവസം മൂപ്പ്. നല്ല മധുരം.
  • അര്‍ക്ക ജ്യോതി: ഉരുളന്‍ കായകള്‍. ഇളംപച്ച തോട്; കടുംപച്ച വരകള്‍. ചുകപ്പന്‍ അകക്കാമ്പ്. ശരാശരി 6-8 കിലോ തൂക്കം.
  • വിത്തില്ലാ തണ്ണിമത്തനുകള്‍: ശോണിമയും സ്വര്‍ണയും -സ്വാദിഷ്ഠമായി തണ്ണിമത്തന്‍ കഴിക്കുന്നവര്‍ക്ക് പലപ്പോഴും അതിന്റെ വിത്തുകള്‍ അരോചകമാണ്. ഈ പ്രശ്‌നം പരിഹരിക്കാനാണ് കേരള കാര്‍ഷികസര്‍വകലാശാല വിത്തില്ലാത്ത ഇനങ്ങള്‍ വികസിപ്പിച്ചത്. ഇവയാണ് ശോണിമയും സ്വര്‍ണയും. ഇതില്‍ ശോണിമയുടെ ഉള്‍ക്കാമ്പ് ചുവപ്പും സ്വര്‍ണയുടെ കാമ്പ് മഞ്ഞയുമാണ്.
വിത്തുകള്‍ കിട്ടാന്‍

  • നാഷണല്‍ സീഡ്സ് കോര്‍പ്പറേഷന്‍, പാലക്കാട് -0491 2566414
  • അറ്റിക് സെയില്‍സ് കൗണ്ടര്‍, മണ്ണുത്തി -0487 2370540(വില: ശോണിമ, സ്വര്‍ണ -ഒരു ഗ്രാം-30 രൂപ)
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച്, ബെംഗളൂരു -080 23086100.
Content Highlights: Watermelon Farming, Cultivation Information Guide

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented