മഞ്ഞുകാല പച്ചക്കറികൾ ഹൈറേഞ്ചിൽ എന്നും, സമതലങ്ങളിൽ തണുപ്പുകാലത്തും


സുരേഷ് മുതുകുളം

നടുമ്പോള്‍ സെന്റിന് 100 കിലോ എന്ന തോതില്‍ ജൈവവളം ചേര്‍ക്കണം. വേപ്പിന്‍പിണ്ണാക്ക് തുടക്കത്തിലേ ചേര്‍ത്താല്‍ കീടശല്യം കുറയ്ക്കാം.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ഞ്ഞുകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവയുടെ സങ്കരയിനങ്ങളുടെ കണ്ടെത്തലോടെ കേരളത്തിലെ സമതലങ്ങളിലും ഇവ കൃഷിചെയ്യാം. ചൂടിനെയും ആര്‍ദ്രതയെയും ഒരുപോലെ പ്രതിരോധിക്കാന്‍ കഴിയുന്നു എന്നതാണ് സങ്കരയിനങ്ങളുടെ മുഖമുദ്ര. സമതലങ്ങള്‍ക്ക് ഇവ ഇണങ്ങുന്നതും ഇതുകൊണ്ടുതന്നെ.

കൃഷി ഇങ്ങനെ
കാബേജ്, കോളിഫ്‌ലവര്‍: 10-12 സെന്റീ മീറ്റര്‍ ഉയരവും അഞ്ചാറ് ഇലകളുമുള്ള തൈകളാണ് നടേണ്ടത്. നന്നായി കിളച്ചൊരുക്കിയ മണ്ണില്‍ സെന്റിന് 1-3 കിലോ കുമ്മായം/ഡോളോമൈറ്റ് മണ്ണിന്റെ പുളിരസം അനുസരിച്ചു ചേര്‍ക്കണം. തൈകള്‍ നടാനുള്ള ചാലുകള്‍ 60-90 സെന്റീമീറ്റര്‍ അകലത്തില്‍ എടുത്തു 45 സെന്റീമീറ്റര്‍ ഇടയകലത്തിലാണ് നടുക.കാരറ്റ്, റാഡിഷ്, ബീറ്റ്‌റൂട്ട്:മണ്ണ് നന്നായി കിളച്ചു പൊടിപ്പരുവമാക്കണം. എങ്കിലേ കിഴങ്ങുകള്‍ വലുതായി വളരുകയുള്ളൂ. മൂന്ന് മീറ്റര്‍ നീളവും 60 സെന്റീമീറ്റര്‍ വീതിയുമുള്ള വാരങ്ങളില്‍ 10 സെന്റീമീറ്റര്‍ അകലത്തില്‍ വരിവരിയായാണ് ഇവയുടെ വിത്തുകള്‍ പാകുന്നത്. ഒരു സെന്റില്‍ കൃഷിക്ക് കാരറ്റിന്റെ 20-25 ഗ്രാം വിത്തും ബീറ്റ്‌റൂട്ടിന്റെ 35 ഗ്രാം വിത്തും വേണമെന്നാണ് കണക്ക്. കേരളത്തിലെ ഈര്‍പ്പമേറിയ കാലാവസ്ഥയില്‍ ഇവയുടെ തൈ ചീയല്‍ സാധാരണമാണ്. ഇതൊഴിവാക്കാന്‍ കുമിള്‍നാശിനികളായ സ്യൂഡോമോണസ്, ട്രൈക്കോഡെര്‍മ ഇവയിലൊന്ന് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി തടത്തില്‍ ഒഴിച്ചാല്‍മതി.

വളംചേര്‍ക്കല്‍

നടുമ്പോള്‍ സെന്റിന് 100 കിലോ എന്ന തോതില്‍ ജൈവവളം ചേര്‍ക്കണം. വേപ്പിന്‍പിണ്ണാക്ക് തുടക്കത്തിലേ ചേര്‍ത്താല്‍ കീടശല്യം കുറയ്ക്കാം. വാണിജ്യകൃഷിയില്‍ വളപ്രയോഗം ആവശ്യമെങ്കില്‍ അതിങ്ങനെ: നടുമ്പോള്‍ കാബേജിനും കോളിഫ്‌ലവറിനും യൂറിയ, സൂപ്പര്‍ ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 651 ഗ്രാം, 2720 ഗ്രാം, 417 ഗ്രാം എന്നിങ്ങനെ ഒരു സെന്റിന് ശുപാര്‍ശയുണ്ട്. കാരറ്റിന് നടുമ്പോള്‍ 325 ഗ്രാം യൂറിയ, 1387 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 334 ഗ്രാം പൊട്ടാഷ് എന്നിങ്ങനെ ഒരു സെന്റിന്. ബീറ്റ്റൂട്ടിനും റാഡിഷിനും 325-832-334 ഗ്രാം വീതവും ചെടി വളരുന്നതോടെ 325 ഗ്രാം യൂറിയ ഒരു സെന്റിന് എന്ന തോതില്‍ വീണ്ടും ചേര്‍ക്കണം.

ഇടക്കാലപരിചരണമായി വേര് പൊട്ടാതെ ഇടയിളക്കല്‍, മണ്ണ് കയറ്റിക്കൊടുക്കല്‍, കോളിഫ്‌ലവറിന്റെ തലപ്പ് അതിന്റെ ഇലകള്‍കൊണ്ടുതന്നെ മൂടല്‍ എന്നിവ ചെയ്യാം. നട്ട് 90-110 ദിവസത്തിനുള്ളില്‍ കാബേജും കോളിഫ്‌ലവറും വിളവെടുക്കാം. വിത്ത് പാകി 50-55 ദിവസമാണ് റാഡിഷിന്റെ വിളവെടുപ്പ്. കാരറ്റും ബീറ്റ്റൂട്ടും നട്ട് 70-80 ദിവസത്തിനുള്ളിലാണ് വിളവെടുപ്പ്. വിളവെടുപ്പ് വൈകിയാല്‍ കാബേജിന്റെ തലപ്പ് പൊട്ടിപ്പിളരും. കോളിഫ്‌ലവര്‍ വല്ലാതെ മഞ്ഞിക്കും. കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ് എന്നിവയ്ക്ക് കയ്പുരസവും തീക്ഷ്ണഗന്ധവും ഉണ്ടാകും. അതിനാല്‍ യഥാസമയം വിളവെടുക്കാന്‍ ശ്രദ്ധിക്കണം.

വിത്തുകള്‍ വാങ്ങാം

  • വി.എഫ്.പി.സി.കെ.യുടെ മൂവാറ്റുപുഴ നടുക്കരയിലെ ഹൈടെക് പ്‌ളഗ് നഴ്‌സറിയില്‍ (9447900025) നിന്ന് കാബേജ്, കോളിഫ്‌ലവര്‍, കാപ്സിക്കം, ബ്രോക്കോളി, റാഡിഷ് തുടങ്ങിയവയുടെ തൈകള്‍ 2.50 രൂപ നിരക്കില്‍ കിട്ടും. തിരുവനന്തപുരം (0471 2335480), കൊല്ലം (0474 2160364), പത്തനംതിട്ട (0473 4252030), കോട്ടയം (0481 2534709), ഇടുക്കി (04864 223502), ആലപ്പുഴ (0479 2380976), എറണാകുളം (0484 2422273), തൃശ്ശൂര്‍ (0480 2727950), പാലക്കാട് (04922 223826), മലപ്പുറം (0483 2768987), കോഴിക്കോട് (0495 2225517), കണ്ണൂര്‍ (0497 2708211), വയനാട് (04936 286012), കാസര്‍കോട് (0467 2217410), കെ.ബി.കെ. എറണാകുളം (9497713883).
  • പ്രത്യേക സങ്കരയിനങ്ങള്‍ക്ക് മഹിക്കോ സീഡ് കമ്പനി, നാംധാരി സീഡ് കമ്പനി, ന്യൂഡല്‍ഹി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം, ബെംഗളൂരു ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണ കേന്ദ്രം, ഇന്‍ഡോ അമേരിക്കന്‍ ഹൈബ്രിഡ് സീഡ് കമ്പനി എന്നിവര്‍ മുഖേന വിത്തുകള്‍ വാങ്ങാം.

Content Highlights: Vegetables to Grow in Winter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented