ആദായം കൂട്ടാന്‍ മുട്ടക്കോഴി വളര്‍ത്തല്‍; ഇനങ്ങളും രീതിയും


ഡോ. എം. ഗംഗാധരന്‍നായര്‍

ഫോട്ടോ : രാമനാഥ് പൈ

പോഷകസമ്പന്നമായ ഭക്ഷണമാണ് മുട്ട. കോഴിവളര്‍ത്തലിലൂടെ മുട്ട ഉത്പാദനം കൂട്ടാനും ആളോഹരി ഉപഭോഗം വര്‍ധിപ്പിക്കാനും സാധിക്കും. വീട്ടമ്മമാര്‍ക്കും തൊഴില്‍രഹിതര്‍ക്കും സമയം കണ്ടെത്തി ആദയം നേടാം.

ഇനങ്ങള്‍

നാടന്‍ കോഴി: കരിങ്കോഴി, തലശ്ശേരിക്കോഴി, നേക്കഡ്‌നെക്ക്, അസീല്‍, അരിക്കോഴി, തിത്തിരിക്കോഴി. വര്‍ഷം 80 മുതല്‍ 100 മുട്ടകള്‍ ഇവയില്‍നിന്ന് പ്രതീക്ഷിക്കാം.

ഉത്പാദനശേഷി കൂടിയവ: ഗ്രാമശ്രീ, ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, കൈരളി, കാവേരി, കലിംഗ ബ്രൗണ്‍, ഗിരിരാജ, വനരാജ. തീറ്റ നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ 190 മുതല്‍ 200 മുട്ടകള്‍വരെ ഒരുവര്‍ഷം ലഭിക്കും. ഒന്നരവര്‍ഷംവരെ പരമാവധി ഉത്പാദനം ലഭിക്കും. കോഴികളെ വീട്ടുവളപ്പില്‍ അഴിച്ചുവിട്ട് മേയാന്‍ അനുവദിച്ചുവളര്‍ത്തുന്ന രീതിയാണ് ബാക്ക് യാര്‍ഡ് അഥവാ വീട്ടുമുറ്റത്തെ കോഴിവളര്‍ത്തല്‍.

വളര്‍ത്തേണ്ടവിധം

പ്രതിരോധകുത്തിവെപ്പുകള്‍ നടത്തിയ കോഴിക്കുഞ്ഞുങ്ങളെ സര്‍ക്കാര്‍ അംഗീകൃത നഴ്‌സറിയില്‍നിന്നോ സര്‍ക്കാര്‍/പ്രൈവറ്റ് ഫാമുകളില്‍നിന്നോ വാങ്ങാം. രാത്രിയില്‍ ഇവയെ താമസിപ്പിക്കാന്‍ വീടിനോടുചേര്‍ന്ന് ഒരു പാര്‍പ്പിടം ഒരുക്കണം. ഒരു കോഴിക്ക് ഒരു ചതുരശ്രയടി എന്ന തോതില്‍ സ്ഥലംവേണം. കൂടിന്റെ തരവും സൗകര്യവും കണക്കിലെടുത്ത് തറയില്‍ അറക്കപ്പൊടിയോ ഉമിയോ വിരിക്കാം. ഇടയ്ക്ക് ബ്ലീച്ചിങ് പൗഡര്‍ ഇട്ട് ഇളക്കികൊടുക്കാം. പത്തോ പന്ത്രണ്ടോ കോഴികള്‍ക്ക് നാലടി നീളം മൂന്നടി വീതി രണ്ടടി ഉയരം എന്നീ ക്രമത്തില്‍ കൂടിന് വിസ്തീര്‍ണം വേണം. തറയില്‍നിന്ന് രണ്ടോ മൂന്നോ അടി ഉയരത്തിലാകണം കൂട് നിര്‍മിക്കേണ്ടത്.

വേറിട്ടൊരു രീതി

വീട്ടുമുറ്റത്ത് തുറന്നുവിട്ട് വളര്‍ത്താന്‍ അസൗകര്യമുള്ളവര്‍ക്ക് കമ്പിവലയോ, മുളയോ, നൈലോണ്‍ വലയോ ഉപയോഗിച്ച് കൂടിന് ചുറ്റും വേലികെട്ടി കോഴികളുടെ സഞ്ചാരത്തെ നിയന്ത്രിച്ച് വളര്‍ത്താം. തീറ്റയും വെള്ളവും ഇതിനകത്ത് നല്‍കണം.

ഡീപ്പ് ലിറ്റര്‍

ഒരേവര്‍ഗത്തിലും പ്രായത്തിലുമുള്ള കോഴികളെ നിലത്തുവിരിച്ച ലിറ്ററില്‍ വളര്‍ത്തുന്നരീതിയാണ് ഡീപ്പ് ലിറ്റര്‍. തുറന്നുവിടാതെ മുറിക്കുള്ളില്‍മാത്രം വളര്‍ത്തുന്ന രീതിയാണിത്. ഒരെണ്ണത്തിന് മൂന്നടി നീളത്തിലും രണ്ടരഅടി വീതിയിലുള്ള സ്ഥലംവേണം. ലിറ്റര്‍ ഈര്‍പ്പമില്ലാതിരിക്കാന്‍ അത് ഇടയ്ക്കിടെ ഇളക്കണം. മഴക്കാലങ്ങളില്‍ ആഴ്ചയിലൊരിക്കല്‍വീതം ഇളക്കണം.

ഹൈടെക് കൂട്

സ്ഥലപരിമിതി ഇല്ലാത്തവര്‍ക്ക് മാത്രമല്ല വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്കുകൂടി ഹൈടെക് കൂട് പരീക്ഷിക്കാം. ജി.ഐ. കമ്പികള്‍കൊണ്ട് നിര്‍മിച്ച തുരുമ്പെടുക്കാത്ത നവീനരീതിയിലുള്ള കൂട്ടില്‍ കുടിവെള്ള സംഭരണി, നിപ്പിള്‍ ഡ്രിങ്കര്‍, ഫീഡര്‍, മുട്ടയിട്ടാല്‍ നീങ്ങിപ്പോകാനുള്ള എഗ്ഗ് ചാനല്‍, കാഷ്ഠം ശേഖരിക്കാനുള്ള 'ട്രേ' എന്നിവയുണ്ട്. അല്പം ചെലവേറിയതാണ് ഈ സംവിധാനം.

സര്‍ക്കാര്‍ കോഴിഫാമുകള്‍

റീജണല്‍ പൗള്‍ട്രി ഫാം, കുടപ്പനക്കുന്ന്, തിരുവനന്തപുരം: 0471 2730804 ഡിസ്ട്രിക്ട് ടര്‍ക്കി ഫാം, കുരീപ്പുഴ, കൊല്ലം: 0474 2799222 സെന്‍ട്രല്‍ ഹാച്ചറി, ചെങ്ങന്നൂര്‍, ആലപ്പുഴ: 0479 2452277 റീജണല്‍ പൗള്‍ട്രി ഫാം, മണര്‍ക്കാട്, കോട്ടയം: 0481 2373710 റീജണല്‍ പൗള്‍ട്രി ഫാം, കൂവപ്പടി, എറണാകുളം: 0484 2523559 റീജണല്‍ പൗള്‍ട്രി ഫാം, ചാത്തമംഗലം, കോഴിക്കോട്: 0495 2287481 റീജണല്‍ പൗള്‍ട്രി ഫാം, മുണ്ടയാട്, കണ്ണൂര്‍: 0497 2721168 വെറ്ററിനറി യൂണിവേഴ്‌സിറ്റി പൗള്‍ട്രി ഫാം, മണ്ണുത്തി, തൃശ്ശൂര്‍: 0487 2371178, 2370117

കര്‍ഷക പരിശീലനകേന്ദ്രങ്ങള്‍

തിരുവനന്തപുരം, കുടപ്പനക്കുന്ന്: 0471 2732918. ആലുവ, എറണാകുളം: 0484 2631355. മണ്ണുത്തി, തൃശ്ശൂര്‍: 0487 2375855. മലമ്പുഴ, പാലക്കാട്: 0491 2815454. കണ്ണൂര്‍: 0497 2763473.

Content Highlights: breeding of laying hens, types and ways of breeding hens


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented