കേരളത്തിലെ കര്‍ഷകരെ ചുറ്റിക്കുന്ന കീടമാണ് പച്ചക്കറിയിലും നെല്ലിലും വരുന്ന പുഴുക്കള്‍. ഓലചുരുട്ടിപ്പുഴുക്കളും തണ്ടുതുരപ്പന്‍ പുഴുക്കളുമാണ് ഇതിന്റെ മുഖ്യയിനങ്ങള്‍. അവയെ തുരത്താന്‍ നാം പലതരം കെണികളും പ്രതിരോധമാര്‍ഗങ്ങളും പയറ്റാറുണ്ട്. എന്നാലും അവയുടെ ആധിക്യം കൃഷിക്കാരെ കഷ്ടപ്പെടുത്തുന്നു. മരുന്നിനും മന്ത്രത്തിനും അകറ്റാന്‍ കഴിയാത്ത അവയെ പാടത്ത് സ്ഥാപിക്കുന്ന പത്ത് കടന്നല്‍ കാര്‍ഡുകൊണ്ട് തുരത്താന്‍ കഴിഞ്ഞാലോ ഇതില്‍പ്പരം ആനന്ദം വേറെയുണ്ടാകില്ല.

Trichoderma

ഓലചുരുട്ടിപ്പുഴുവിന് ട്രൈക്കോഗ്രമ്മ ചിലിനോസിസ്

നാഫ്ലോക്രോസിസ് മെന്‍ഡനാലിസ് എന്ന് ശാസ്ത്രീയനാമമുള്ള പൂമ്പാറ്റവര്‍ഗത്തില്‍പ്പെട്ട ജീവിയുടെ ലാര്‍വയും പുഴുക്കളുമാണ് നെല്ലിനെയും പച്ചക്കറിയെയും ബാധിക്കുക. പൂമ്പാറ്റ ഒരൊറ്റ പ്രാവശ്യം വെള്ളനിറത്തിലുള്ള അമ്പതോളം മുട്ടകള്‍ ഇടുന്നു. ഇലയ്ക്ക് അടിവശത്ത് പറ്റിക്കിടക്കുന്ന ഇവ മൂന്നുദിവസംകൊണ്ട് വിരിഞ്ഞ് ഇലചുരുട്ടി തടിച്ച് സമാധി അവസ്ഥയിലെത്തുന്നു. 

മുട്ടവിരിഞ്ഞ് പുഴു പുറത്തിറങ്ങി ഇല തിന്നാന്‍ തുടങ്ങിയാലേ കര്‍ഷകര്‍ വിവരമറിയൂ. വയലുകളില്‍ പത്ത് ട്രൈക്കോഗ്രമ്മ ചിലിനോസിസ് എന്ന മിത്രപ്രാണികള്‍ അടങ്ങിയ കാര്‍ഡ് സ്ഥാപിച്ചാല്‍ ഓലചുരുട്ടിപ്പുഴുവിന്റെ മുട്ടകളെ അവ തേടിപ്പിടിച്ച് കണ്ടെത്തി അവയെ പരാദീകരിച്ച് നശിപ്പിക്കുന്നു. നെല്‍വിത്തുകള്‍ വിതച്ച് 20 ദിവസത്തിനുശേഷവും പച്ചക്കറികള്‍ നട്ട് ഒരാഴ്ചയ്ക്കുശേഷവും ആവശ്യാനുസരണം ഇത് വെക്കാം. നെല്ലിന്റെയും പച്ചക്കറികളുടെയും ഇടയില്‍നിന്ന് കാര്‍ഡുകള്‍ 7-10 ദിവസത്തിന്റെ ഇടവേളകളില്‍ മാറ്റിക്കൊടുക്കാം. Agriculture

തണ്ടുതുരപ്പന് ട്രൈക്കോഗ്രമ്മ ജപ്പോണിക്കം 

നെല്‍ക്കൃഷി നടത്തുന്ന എല്ലാ സ്ഥലങ്ങളിലും എല്ലാകാലത്തും കണ്ടുവരുന്ന ഒരു കീടമാണ് തണ്ടുതുരപ്പന്‍. നെല്ല് കതിരിടുന്നതിന് മുമ്പാണെങ്കില്‍ കൂമ്പ് വാടി ഉണങ്ങിപ്പോവുകയും കതിര് വന്നിട്ടാണെങ്കില്‍ അവ വെള്ളനിറത്തില്‍ പതിരായിപ്പോവുകയും ചെയ്യുന്നു. നെല്‍ച്ചെടിയുടെ ഇലയുടെ തുമ്പത്ത് 80 മുട്ടകള്‍ വരെ ഒരു പ്രാവശ്യം ഇത് നിക്ഷേപിക്കുന്നു. 10 ദിവസംകൊണ്ട് വിരിഞ്ഞിറങ്ങുന്ന പുഴു നെല്‍ത്തണ്ടില്‍ ദ്വാരമുണ്ടാക്കി തണ്ടിനുള്ളില്‍ക്കയറി തിന്നുതീര്‍ക്കുന്നു. കടന്നല്‍ വര്‍ഗത്തില്‍പ്പെട്ട സൂഷ്മ പ്രാണികളായ ട്രൈക്കോഗ്രമ്മ ജപ്പോണിക്കം ആണ് ഇവിടെ മിത്രപ്രാണികളായി ഉപയാഗിക്കപ്പെടുന്നത്.

നെല്‍വിത്തുകള്‍ വിതച്ച് 20 ദിവസത്തിനുശേഷവും പച്ചക്കറികള്‍ നട്ട് ഒരാഴ്ചയ്ക്കുശേഷവും ആവശ്യാനുസരണം ഇത് വെക്കാം. നെല്ലിന്റെയും പച്ചക്കറികളുടെയും ഇടയില്‍ നിന്ന് കാര്‍ഡുകള്‍ 10 ദിവസത്തിന്റെ ഇടവേളകളില്‍ മാറ്റിക്കൊടുക്കാം. നെല്ല് ഒരേക്കറിന് 2 സിസി ട്രൈക്കോകാര്‍ഡുകളും ഒരു ട്രൈക്കോഗ്രമ്മ ജപ്പോണിക്കവും .

ഒരു ട്രൈക്കോഗ്രമ്മ ചിലിനോസിസും പത്തുദിവസങ്ങളുടെ ഇടവേളകളില്‍ മാറ്റിക്കൊടുത്തു കൊണ്ടേയിരുന്നാല്‍ ഇലചുരുട്ടി, തണ്ടുതുരപ്പന്‍ എന്നിവയില്‍നിന്ന് നെല്ലിനെയും അങ്ങനെത്തന്നെ പച്ചക്കറികള്‍ക്ക് രണ്ടാഴ്ചത്തെ ഇടവേളകളില്‍ ഓരോ കാര്‍ഡ് വീതം മാറ്റിക്കൊണ്ടിരുന്നാല്‍ അതിനെയും രക്ഷിക്കാം. 

കേരള സംസ്ഥാന ബയോകണ്‍ട്രോള്‍ ബോര്‍ഡാണ് ഇതിന്റെ ഉത്പാദനവും വിപണനവും വ്യാവസായികമായി കേരളത്തില്‍ നടത്തുന്നത്. ഓരോ വര്‍ഷവും 40000-ത്തോളം ട്രൈക്കോകാര്‍ഡുകള്‍ ഇവിടെ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്ത് വരുന്നു.