ജൈവകൃഷിയും, ഓണ്‍ലൈന്‍ വിപണിയും; ടോമിന് ഇന്ത്യയില്‍ മാത്രമല്ല റേഞ്ച്, വിദേശത്തുമുണ്ട്!


ജി.എസ്. ഉണ്ണിക്കൃഷ്ണന്‍

ഏറ്റവും ഗുണമേന്മയുള്ള എ ഗ്രേഡ് ഉത്പന്നങ്ങള്‍ മാത്രം പെപ്പിനീറോ എന്ന ബ്രാന്‍ഡില്‍ ആമസോണ്‍പോലുള്ള ഓണ്‍ലൈന്‍ വിപണികള്‍വഴി യു.കെ., കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് അയക്കും. ബാക്കി സാമൂഹിക മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ വിപണികള്‍ വഴി ഇന്ത്യയില്‍ വില്‍ക്കും.

ടോം കിരൺ ഡേവിസ്

ടോം കിരണ്‍ ഡേവിസ്, വയസ്സ്: 38, സ്വദേശം: തുമ്പൂര്‍ (തൃശ്ശൂര്‍), പ്രൊഫഷന്‍: കാര്‍ഷികസംരംഭകന്‍. ക്രൈസ്റ്റ് കോളേജില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദാനന്തരബിരുദം നേടി ഗള്‍ഫില്‍ ജോലിചെയ്തശേഷം 2015-ല്‍ നാട്ടിലേക്ക്. തുടര്‍ന്ന് സ്വന്തം തോട്ടത്തില്‍ റബ്ബര്‍ ടാപ്പിങ്. കുറച്ചുകാലം തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമായി. പിന്നീട് പാരമ്പര്യകൃഷിയില്‍ പരിവര്‍ത്തനം കൊണ്ടുവരാനുള്ള ശ്രമത്തിനു തുടക്കമിട്ടു.

കൃഷി ജൈവമായാല്‍ വിപണയില്‍ മേല്‍ക്കോയ്മ

ഇപ്പോള്‍ ടോമും അത്താണി പുരുഷ സ്വയംസഹായസംഘവും ചേര്‍ന്ന് വഴുക്കിലിച്ചിറ പാടശേഖരത്തിലെ 15 ഏക്കറില്‍ നെല്‍ക്കൃഷിചെയ്യുന്നു. ജൈവ കൃഷിരീതിയാണ്. പാടം പൂട്ടുന്ന വേളയില്‍ പലതവണ വെള്ളംകയറ്റി പുളിരസം കഴുകിക്കളയും. നട്ടു പത്താംദിവസം ഫിഷ് അമിനോയും പത്തു ദിവസത്തിലൊരിക്കല്‍വീതം ജീവാമൃതവും തളിക്കുന്നു. ചാഴിയുടെ ആക്രമം തടയാന്‍ ചാളവേസ്റ്റ് സ്പ്രേയും ഇലചുരട്ടിയെയും തണ്ടുതുരപ്പനെയും നിയന്ത്രിക്കാന്‍ ട്രൈക്കോകാര്‍ഡും ഉപയോഗിക്കുന്നു. നെല്ല് സമാനമായി കതിരിടാന്‍ നാളികേരവെള്ളം തളിക്കുന്നു. ജൈവവളം കൂടിയ അളവില്‍ അടിവളമായി നല്‍കി വിളവ് കൂട്ടാമെങ്കിലും വിളവ് കൂടിയാല്‍ നെല്ല് ചായാനിടയുണ്ട്. ഏക്കറില്‍നിന്ന് ശരാശരി 1300 കിലോ കിട്ടിയാല്‍ത്തന്നെ കൃഷി ലാഭകരമാകുമെന്ന് ടോം പറയുന്നു.

ഫുഡ് ഫോറസ്റ്റ്

ജാതി, കശുമാവ്, കുടംപുളി, വാഴ എന്നീ ­വിളകള്‍ നാല് ഏക്കറില്‍ ഫുഡ് ഫോറസ്റ്റ് രീതിയില്‍ കൃഷിചെയ്യുന്നു. കിളയോ വളപ്രയോഗമോ കീടനാശിനി പ്രയോഗമോ ഒന്നുംചെയ്യാതെ മറ്റു മരങ്ങള്‍ക്കും സസ്യങ്ങള്‍ക്കുമൊപ്പം ഭക്ഷ്യവിളകളെയും സ്വാഭാവികമായി വളര്‍ത്തുന്നതാണ് ഫുഡ് ഫോറസ്റ്റ്.

അരി-പല ഗുണത്തിലും രൂപത്തിലും

ഒരുവര്‍ഷം 10 ടണ്‍ ജൈവ അരി മാര്‍ക്കറ്റ് ചെയ്യുന്നു. രക്തശാലി 800 മുതല്‍ 1000 കിലോയും മട്ടത്രിവേണി 1300 കിലോയും വിളവ് ലഭിക്കുന്നു. ഏക്കറിന് ശരാശരി 1700 കിലോ വിളയുന്ന കുറുവ കിലോഗ്രാമിന് 110 രൂപയ്ക്കാണ് വില്‍ക്കുന്നത്. അരി പലവിധത്തില്‍ വില്‍ക്കുന്നുണ്ട്; തവിട് മാറ്റാത്ത പുഴുക്കലരി, 70 ശതമാനം തവിടുള്ള പുഴുക്കലരി, തവിട് മാറ്റാത്ത അരി എന്നിങ്ങനെ. ഓര്‍ഗാനിക് ലേബലോടെയാണ് വില്‍പ്പന. ഒരുവര്‍ഷം 10 ടണ്‍ ജൈവ അരി സ്വന്തം വെബ്സൈറ്റ് വഴിയും സാമൂഹികമാധ്യമങ്ങള്‍ വഴിയും വില്‍ക്കുന്നു.

വിലസ്ഥിരതയുള്ള ഓണ്‍ലൈന്‍ വിപണി

ഏറ്റവും ഗുണമേന്മയുള്ള എ ഗ്രേഡ് ഉത്പന്നങ്ങള്‍ മാത്രം പെപ്പിനീറോ എന്ന ബ്രാന്‍ഡില്‍ ആമസോണ്‍പോലുള്ള ഓണ്‍ലൈന്‍ വിപണികള്‍വഴി യു.കെ., കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് അയക്കും. ബാക്കി സാമൂഹിക മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ വിപണികള്‍ വഴി ഇന്ത്യയില്‍ വില്‍ക്കും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ രജിസ്ട്രേഷനോടെ, കീടനാശിനിവിമുക്തമായ ഒരു കിലോഗ്രാം ജൈവ കുരുമുളക്, ജാതിപത്രി, മഞ്ഞള്‍പൊടി, കുടംപുളി എന്നിവ വില്‍ക്കുന്നുണ്ട്. വിപണിയിലെ ചാഞ്ചാട്ടം ഓണ്‍ലൈന്‍ വിപണിയെ ബാധിക്കുന്നില്ല. സൂക്ഷിപ്പുകാലം കൂടുതലുള്ള ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്‌കരിച്ച്, പുതിയ മാര്‍ക്കറ്റിങ് ചാനലുകളിലൂടെ ചില്ലറവില്‍പ്പന ചെയ്യാനായാല്‍ മെച്ചപ്പെട്ട, സുസ്ഥിരമായ ആദായം കിട്ടുമെന്നാണ് ടോം പറയുന്നത്.

വിവരങ്ങള്‍ക്ക്: 8301082911

Content Highlights: tom kiran davis from thrissur cultivates organic crops and sells it online at premium rate


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented