താൻ നിർമിച്ച കതിർമാടങ്ങളുമായി സുധാകരൻ | ഫോട്ടോ: മാതൃഭൂമി
അന്യംനിന്നുപോയേക്കാമായിരുന്ന കതിര്‍മാടനിര്‍മാണകലയെ സ്വപ്രയത്‌നം കൊണ്ട് വീണ്ടെടുത്തിരിക്കയാണ് കാവാലം കിഴക്കേ ചേന്നങ്കരി ഇരുപതില്‍ച്ചിറയില്‍ സുധാകരന്‍. വീടുകളിലും സ്ഥാപനങ്ങളിലും കാര്‍ഷികസമൃദ്ധിയുടെ അടയാളമായി തൂക്കിയിടുന്ന കതിര്‍മാടങ്ങള്‍ നിര്‍മിച്ച് ജീവിതം കരുപ്പിടിപ്പിക്കുകയാണ് ഈ കര്‍ഷകത്തൊഴിലാളി. നല്ലയിനം നെല്‍ക്കതിര്‍ തിരഞ്ഞെടുത്ത് ഒരുക്കി കെട്ടിയാണ് കതിര്‍മാടങ്ങള്‍ തയ്യാറാക്കുന്നത്.
പഴയ തലമുറയില്‍പ്പെട്ടവര്‍ ഉണ്ടാക്കി സൂക്ഷിച്ചിട്ടുള്ള കതിര്‍മാടങ്ങള്‍ നിരീക്ഷിച്ചാണ് സുധാകരന്‍ അന്യംനിന്നുപോകാന്‍ സാധ്യതയുണ്ടായിരുന്ന ഈ കലയെ വീണ്ടെടുത്തത്. മുന്‍കാലത്ത് ഐശ്വര്യത്തിന്റെ പ്രതീകമായി വീടുകളില്‍ നെല്‍കതിര്‍ക്കുല തൂക്കിയിടുന്ന പതിവുണ്ടായിരുന്നു. നല്ലയിനം നെല്‍ക്കതിരുകള്‍ കൈകൊണ്ട് കൊയ്‌തെടുത്ത് കറ്റയോടെ കൊണ്ടുവന്ന് ഉണക്കിയെടുക്കും.
പിന്നീട് തണ്ടുകളഞ്ഞ് ഒരുക്കിക്കെട്ടിയെടുക്കാന്‍ പരുവത്തിലാക്കും. സുധാകരന്റെ അമ്മ 96 വയസ്സുള്ള കൗസല്യാമ്മയാണ് കതിരൊരുക്കി കൊടുക്കുന്നത്. ഇപ്പോള്‍ നാലുവര്‍ഷത്തോളമായി ഈ തൊഴില്‍ചെയ്ത് ഉപജീവനം നടത്തുന്നു. വലുപ്പമനുസരിച്ച് നാലുദിവസംവരെ എടുത്താണ് കതിര്‍മാടങ്ങള്‍ നിര്‍മിക്കുന്നത്.
തുറന്നുകിട്ടിയ പുതിയ തൊഴില്‍മേഖല സജീവമാക്കിയിരിക്കുകയാണ് കുടുംബം. എത്ര ആവശ്യക്കാര്‍ വന്നാലും നിര്‍മിച്ചുനല്‍കാനുള്ള കറ്റ വീട്ടില്‍ വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്. ആയിരത്തോളം കതിര്‍മാടങ്ങള്‍ ഇതിനോടകം സുധാകരന്‍ നിര്‍മിച്ചുനല്‍കി.
Content Highlights: sudhakaran from kavalam builds thousand crafts using coconut tree flower
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..