ജൈവകൃഷിയിലൂടെ മണ്ണില്‍ പൊന്നുവിളയിക്കുന്നു; പഴം, പച്ചക്കറിക്കൃഷിയില്‍ വിജയംനേടി സാബു


പ്രശാന്ത് പാലേരി

ഏക്കറോളം സ്ഥലത്തുള്ള കൃഷിയില്‍ കോഴിക്കാഷ്ടവും ചാണകവും കടലപ്പിണ്ണാക്കും മണ്ണിര കമ്പോസ്റ്റുമെല്ലാമാണ് വളം. മണ്ണിരകമ്പോസ്റ്റ് ഇവിടെത്തന്നെ തയ്യാറാക്കി വില്‍പ്പനയ്ക്കുമുണ്ട്.

രണ്ടുപ്ലാക്കൽ സാബു ജേക്കബ് കുറ്റിക്കുരുമുളക് കൃഷിയിടത്തിൽ

കാര്‍ഷിക കുടുംബത്തില്‍ ജനിച്ച ഒറ്റക്കണ്ടം രണ്ടുപ്ലാക്കല്‍ സാബു ജേക്കബിന് മുതിര്‍ന്നപ്പോള്‍ ഏതു വഴിയെ നീങ്ങണമെന്നതിന് സംശയമൊന്നുമില്ലായിരുന്നു. 15 വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് കൃഷിയിടവുമായുള്ള ബന്ധം. അച്ഛന്‍ വി.എ. ചാക്കോയ്ക്കും അമ്മ ത്രേസ്യയ്ക്കുമൊപ്പം കൃഷിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചു. പച്ചക്കറിയിലായിരുന്നു തുടക്കം. മുതിര്‍ന്നപ്പോള്‍ ശാസ്ത്രീയമായരീതിയില്‍ കൃഷിയെ സമീപിച്ചു. അതിനാല്‍ കൃഷി ഈ 46-കാരന് നഷ്ടക്കണക്കല്ല, ജീവിതവിജയത്തിന്റെ ചവിട്ടുപടിയാണ്.

ചങ്ങരോത്ത് പഞ്ചായത്തിലെ ഒറ്റക്കണ്ടത്തെ കോണ്‍വന്റിന് സമീപത്തെ വീട്ടുപറമ്പിലും കൂവപ്പൊയില്‍ പറമ്പിലെ കൃഷിസ്ഥലത്തും ജൈവകൃഷിയിലൂടെ മണ്ണില്‍ പൊന്നുവിളയിക്കുകയാണ് സാബു. നാല് ഏക്കറോളം സ്ഥലത്തുള്ള കൃഷിയില്‍ കോഴിക്കാഷ്ടവും ചാണകവും കടലപ്പിണ്ണാക്കും മണ്ണിര കമ്പോസ്റ്റുമെല്ലാമാണ് വളം. മണ്ണിരകമ്പോസ്റ്റ് ഇവിടെത്തന്നെ തയ്യാറാക്കി വില്‍പ്പനയ്ക്കുമുണ്ട്.

കുറ്റ്യാടി തെങ്ങും കുറ്റിക്കുരുമുളകും തെങ്ങിന്‍തൈയുമാണ് ഇദ്ദേഹത്തിന്റെ ട്രീസ ഗാര്‍ഡന്‍ കാര്‍ഷിക നഴ്സറിയിലെ പ്രധാന ഇനം. ജാതിയാണ് ധാരാളമായുള്ള മറ്റൊരു വിള. വീട്ടുപറമ്പിലെ നാളികേരം മുളപ്പിച്ചുണ്ടാക്കുന്ന കുറ്റ്യാടി തെങ്ങിന്‍തൈ തേടി ഒട്ടേറേപ്പേര്‍ ഇവിടേക്കെത്തുന്നു. വര്‍ഷത്തില്‍ 20,000 തൈകളെങ്കിലും വില്‍പ്പനനടത്തുന്നുണ്ട്. നാളികേര വികസനബോര്‍ഡിന്റെ സഹായമുള്ളതിനാല്‍ 130 രൂപയ്ക്ക് തൈ നല്‍കാനാകുന്നുണ്ടെന്ന് സാബു പറയുന്നു. കരിമുണ്ട, പന്നിയൂര്‍, ചുമല എന്നീ കുറ്റിക്കുരുമുളക് ഇനങ്ങളാണ് വില്‍പ്പനയ്ക്കുള്ളത്.

മധുരിക്കും പഴങ്ങള്‍

റമ്പുട്ടാന്‍, മാംഗോസ്റ്റിന്‍, അഭിയൂ, പുലാസാന്‍, പ്ലാവ്, മാവ്, നാരങ്ങ, സാന്തോള്‍, ജബോട്ടിക്കബ, മിറാക്കില്‍ ഫ്രൂട്ട്, ഡ്രാഗന്‍ പഴം, ദുരിയാന്‍ ചക്ക, സപ്പോട്ട, ചാമ്പ, വെള്ള ഞാവല്‍ എന്നിങ്ങനെ മിക്ക ഫലവൃക്ഷങ്ങളും ഇടവിളയായി കൃഷിയിടത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വര്‍ഷത്തില്‍ ഒന്നര ക്വിന്റല്‍ റമ്പുട്ടാനും 50 കിലോ മാംഗോസ്റ്റിനും വില്‍പ്പനയ്ക്കുണ്ടാകും. എന്‍ 18, മാല്‍വാന, സ്‌കൂള്‍ ബോയ്, ഗോംഗ് റെയ്ന്‍ എന്നിവയെല്ലാം മികച്ച ഫലങ്ങളുണ്ടാകുന്ന റമ്പുട്ടാന്‍ ഇനങ്ങളാണ്.

പച്ചക്കറി യഥേഷ്ടം

വീട്ടിലേക്കാവശ്യമായ പച്ചക്കറിയും സാബു കൃഷിചെയ്തുണ്ടാക്കുന്നു. കാബേജ്, ചീര, തക്കാളി, വെണ്ട, പയര്‍, പാവല്‍, ബീറ്റ്റൂട്ട്, പച്ചമുളക്, വഴുതിന, കോവല്‍ എന്നിവയിലെല്ലാം നല്ല വിളവാണ് ലഭിക്കാറ്. തേനീച്ചകൃഷിയുമുണ്ട്. ശുദ്ധമായ മത്സ്യം കഴിക്കാനാണെങ്കില്‍ പറമ്പിലെ കുളത്തില്‍നിന്ന് പിടിച്ചാല്‍ മതി. റെഡ് തിലോപ്പിയ, ഗൗര എന്നിവയാണ് ചെറുകുളത്തിലുള്ളത്.

കവുങ്ങും ഇഞ്ചിയും മഞ്ഞളുമാണ് കൃഷിയിടത്തിലെ മറ്റിനങ്ങള്‍. കാസര്‍കോടുനിന്നും കര്‍ണാടകയില്‍നിന്നും അടക്ക എത്തിച്ചാണ് കാസര്‍കോടന്‍, മൊഹിത് നഗര്‍, ഇന്റര്‍ മംഗള കവുങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്കായി തയ്യാറാക്കുന്നത്. പ്രിയൂര്‍, കൊളമ്പ്, കല്ലുകെട്ടി മാവിനങ്ങളും ജാക്ക് വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി, ഡാങ്ക് സൂര്യ, ജെ. 33 പ്ലാവിനങ്ങളും വില്‍പ്പനയ്ക്കുണ്ട്.

പന്നികളെ വളര്‍ത്തിയും നല്ല വരുമാനം സാബുവിന് ലഭിച്ചിരുന്നു. മൂന്ന് പശുക്കള്‍ ഇപ്പോഴുണ്ട്. പശുവളര്‍ത്തല്‍ വിപുലമാക്കാനുള്ള ആലോചനയിലാണിപ്പോള്‍. ഭാര്യ പ്രസീനയും മക്കളായ അഭിഷേക് സാബുവും ട്രീസ മരിയ സാബുവും കൃഷിയില്‍ എല്ലാ സഹായവുമായുണ്ട്. സഹോദരങ്ങളായ ജോജോയും ഷാജുവും നല്ല കര്‍ഷകരാണ്.

Content Highlights: Success story of young farmer from Kozhikode

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented