
ജയസൂര്യയും അമ്മ സ്മിതയും മട്ടുപ്പാവിലെ ആട്ടിൻകൂട്ടിൽ
വേണമെങ്കില്‍ മട്ടുപ്പാവിലും ആടുകളെ വളര്‍ത്താം. 350 ചതുരശ്ര അടി മാത്രമുള്ള വീടിന്റെ മുകളില്‍ ഇരുപത്തിയഞ്ച് ആടുകളെ വളര്‍ത്തി വിജയപാഠം രചിച്ചിരിക്കുകയാണ് ആലപ്പുഴ, തണ്ണീര്‍മുക്കം ഗവ. എച്ച്.എസ്. എസിലെ പ്ലസ് ടു വിദ്യാര്‍ഥി ജയസൂര്യ. കേവലം അഞ്ച് സെന്റ് സ്ഥലം മാത്രമുള്ള വീട്ടിലാണ് ഈ ആട് വളര്‍ത്തല്‍.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആടുവളര്‍ത്തല്‍ തുടങ്ങിയത്. ഹോട്ടല്‍ ജീവനക്കാരനായ അച്ഛന് ജയചന്ദ്രന് പിറന്നാള്‍ സമ്മാനമായി ഒരു ആടിനെയാണ് വാങ്ങിക്കൊടുത്തത്. പിന്നീട് ആടുകളുടെ എണ്ണം വര്‍ധിച്ചു. തണ്ണീര്‍മുക്കം വരണം കരിക്കാട് വീട്ടിലെയും അയല്‍പ്പക്കത്തെയും പറമ്പിലുമായി ആടുകളെ പകല്‍സമയത്ത് വിടും.
രാത്രിയാകുമ്പോള്‍ എല്ലാത്തിനെയും പുരപ്പുറത്തേക്ക് കയറ്റും. രാവിലെ ആട്ടിന്‍ കൂട് വൃത്തിയാക്കിയശേഷമാണ് ജയസൂര്യ സ്കൂളില്‍ പോകുന്നത്. ശുചിത്വകാര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ ഉള്ളതിനാല്‍ ജയസൂര്യയുടെ വീട്ടില്‍ ആട് വളര്ത്തലുണ്ടെന്നുപോലും തോന്നില്ല.
വൈകീട്ട് സ്കൂള്‍ വിട്ടുവന്നശേഷം തീറ്റ ശേഖരിക്കാനും പോകും. ആട്ടിന്പാല് അത്യാവശ്യക്കാര്‍ക്ക് മാത്രമേ കൊടുക്കൂ. ആട്ടിന്കാഷ്ടം നാട്ടിലെ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കും. മട്ടുപ്പാവിലെ കൂട് വൃത്തിയാക്കുന്നദിവസമാണ് കൂടുതലായി കര്‍ഷകര്‍ എത്തുന്നത്. മുകളില്‍നിന്ന് ഒഴുകിവരുന്ന വെള്ളം ശേഖരിച്ച് കൃഷിക്ക് ഉപയോഗിക്കാനാണ് കര്‍ഷകര്‍ എത്തുന്നത്.
ആട് പ്രസവിക്കുമ്പോള്‍ പെണ്ണാടാണെങ്കില് കൊടുക്കില്ല. മുട്ടനാടിനെ പത്തുമാസം കഴിഞ്ഞ് വില്‍ക്കും. മലബാറി, നാടന്‍ ഇനങ്ങളാണ് വളര്‍ത്തുന്നത്. പുല്ലാണ് പ്രധാന തീറ്റ. ധാന്യപ്പെടി, കടല, ഗോതമ്പ് എന്നിവയും നല്‍കും.
എല്ലാ ആടുകള്‍ക്കും പേര് ഇട്ടിട്ടുണ്ട്. മണിയാണ് ആദ്യത്തെ ആട്. ജയസൂര്യ പേര് വിളിക്കുമ്പോള്‍ ഇവ ഓടിവരും. പഠനച്ചെലവിനൊപ്പം വീട്ടുചെലവിനുള്ള വരുമാനം ആടുവളര്‍ത്തലില്‍ കിട്ടുന്നുണ്ടെന്ന് ജയസൂര്യ പറഞ്ഞു. എല്ലാത്തിനും അമ്മ സ്മിതയുടെ സഹായവും ഉണ്ട്.
Content Highlights: Success story of young farmer from Alappuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..