ആറുവര്‍ഷം മുമ്പ് അധ്യാപിക, ഇന്ന് 49 പശുക്കളുടെ പരിപാലക


ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡ് പുല്ലയില്‍ ഇല്ലത്ത് മായാദേവിയുടെ പരിപാലനത്തില്‍ നിറയുന്നത് 46 പശുക്കള്‍. ദിവസേന വീടുകളിലേക്കും സൊസൈറ്റിയിലേക്കുമെത്തുന്നത് 270-300 ലിറ്റര്‍ പാല്‍.

മായാദേവി തന്റെ പശുഫാമിൽ

കംപ്യൂട്ടര്‍ സയന്‍സില്‍ പി.ജി. സ്വാശ്രയ കോളേജിലെ അധ്യാപിക. ഇത് എ.എന്‍.മായാദേവിയുടെ ആറുവര്‍ഷം മുമ്പുള്ള പ്രൊഫൈല്‍. ഇന്ന് കഥമാറി. 49 പശുക്കളുടെ പരിപാലന വേഷത്തിലാണിപ്പോള്‍. ജോലിചെയ്താല്‍ മാത്രം പോരല്ലോ. മനസ്സും നിറയണ്ടേ. മായാദേവി പറയുന്നു.

ഇന്ന് മനസ്സിനൊപ്പം വരുമാനവും വന്നുനിറഞ്ഞു. വനിതാ സംരംഭകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ആറുമാസത്തിനുള്ളില്‍ രണ്ടുതവണയാണ് പുല്ലയില്‍ ഇല്ലം നിറച്ചെത്തിയത്. ആറുവര്‍ഷം മുമ്പ് കുട്ടികള്‍ക്ക് വിശ്വസ്തമായ പാലിനുവേണ്ടി ഒരു പശുവിനെ വളര്‍ത്തിത്തുടങ്ങിയതാണ്.

ഒന്നു രണ്ടായി. അങ്ങനെ പശുക്കള്‍ പുല്ലയില്‍ ഇല്ലത്തെ തൊഴുത്തില്‍ നിറഞ്ഞു. കുട്ടികള്‍ക്കുമാത്രമല്ല, നാടിനാകെ ശുദ്ധമായ പാലും പാലുത്പന്നങ്ങളും എത്തിക്കുന്ന സംരംഭകയായാണ് വളര്‍ച്ച. ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് അധ്യാപികവേഷം മാറ്റി ഇതിലേക്ക് തിരിഞ്ഞത്.

ഭര്‍ത്താവ് പി.എം.വാസുദേവനും നിറഞ്ഞ പിന്തുണയുമായി കൂടിയതോടെ ഇവരുടേത് കൂട്ടായ വിജയമായി. ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡ് പുല്ലയില്‍ ഇല്ലത്ത് മായാദേവിയുടെ പരിപാലനത്തില്‍ നിറയുന്നത് 46 പശുക്കള്‍. ദിവസേന വീടുകളിലേക്കും സൊസൈറ്റിയിലേക്കുമെത്തുന്നത് 270-300 ലിറ്റര്‍ പാല്‍.

ഇതിനു പുറമേ തൈരും നെയ്യും വെണ്ണയും ഗോമൂത്രവും ചാണകവുമെല്ലാം വിപണിയിലേക്ക്. പാലിനൊപ്പം വിഷമില്ലാത്ത പച്ചക്കറിയും എന്ന ആശയവുമായി ചാണകവും ഗോമൂത്രവും പ്രയോജനപ്പെടുത്തി പച്ചക്കറിക്കൃഷിയും നടത്തുന്നുണ്ട്. പാരമ്പര്യ, ശാസ്ത്രീയ സംവിധാനങ്ങളെ കൂട്ടിയിണക്കിയാണ് ഗോശ്രീ ഡെയറിയുടെ പ്രവര്‍ത്തനം.

ഫാനു ലൈറ്റും ശീതീകരണ സംവിധാനങ്ങളുമുള്‍പ്പെടെയാണ് ഗോശാലയൊരുക്കിയിരിക്കുന്നത്. പലയിടത്തായി ആറേക്കര്‍ സ്ഥലത്താണ് പച്ചപ്പുല്‍ക്കൃഷി. മൃഗസംരക്ഷണവകുപ്പ് സംസ്ഥാനത്തെ മികച്ച വനിതാ കര്‍ഷകയായി തിരഞ്ഞെടുത്തത് മായാദേവിയെ. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. അതിനും മുമ്പ് വനിതാ വികസന കോര്‍പ്പറേഷന്‍ മികച്ച വനിതാ സംരംഭക നവാംഗന-2019 ആയും തിരഞ്ഞെടുത്തിരുന്നു.

ഒറ്റയ്ക്കല്ല, കുടുംബത്തിന്റെ പിന്തുണയും ക്ഷീര മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണവുമാണ് കരുത്തെന്ന് അവര്‍ പറഞ്ഞു. കഞ്ഞിക്കുഴി ക്ഷീരവികസന ഓഫീസര്‍ സിനിമോള്‍, മൃഗസംരക്ഷണവകുപ്പിലെ ഡോക്ടര്‍മാരായ വിമല്‍ സേവ്യര്‍, ഡോ. ജയശ്രീ, സൂര്യരാജ് എന്നിവരാണ് പിന്തുണയുമായുള്ളത്.

Content Highlights: Success story of young dairy farmer from Cherthala Alappuzha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented