എം.ഡി. റപ്പായി തന്റെ കൃഷിയിടത്തിൽ
കോവിഡ് കാലത്തിന്റെ അടച്ചുപൂട്ടല്‍ തുടങ്ങിയപ്പോള്‍ തുടക്കംകുറിച്ച ഒറ്റയാള്‍ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ്. കെ.എസ്.ഇ.ബി. പറവൂര്‍ സെക്ഷനില്‍ നിന്ന് അസിസ്റ്റന്റ് എന്‍ജിനീയറായി വിരമിച്ച എം.ഡി. റപ്പായിയുടെ തത്തപ്പിള്ളി മേനാച്ചേരി വീട്ടുമുറ്റത്താണ് പടവലം ഉള്‍പ്പെടെയുള്ള പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവുണ്ടായത്.
പതിനൊന്ന് വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ചതില്‍പ്പിന്നെ വീട്ടിലെ ഒരേക്കര്‍ സ്ഥലത്ത് വേനലിലും വര്‍ഷകാലത്തും ഇദ്ദേഹം കൃഷി ചെയ്തുവരുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ പൂര്‍ണമായി കൃഷിയില്‍ വ്യാപൃതനായി. ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി.
പ്രധാനമായും തുടങ്ങിയത് പടവലം കൃഷിയാണ്. കൂടാതെ, വര്‍ഷകാല കൃഷികളായ മഞ്ഞള്‍, ഇഞ്ചി, കണ്ടിച്ചേമ്പ്, ചെറുചേമ്പ്, ചേന, ഏത്തവാഴ, പയര്‍ കൃഷിയും തുടങ്ങി. വീട്ടുവളപ്പില്‍ ഇപ്പോള്‍ കായ്ച്ചുകിടക്കുന്നത് പടവലമാണ്. പടവലം വിളവെടുത്താല്‍ പീച്ചില്‍ കൃഷിയില്‍ സജീവമാകും. പടവലം പടര്‍ത്തിയതിന് തൊട്ടടിയില്‍ പീച്ചില്‍ നട്ട് വളര്‍ന്നുവരുന്നുണ്ട്.
വേനല്‍ക്കാലത്ത് ഡ്രിപ്പ് നനയിലൂടെയാണ് കൃഷി നടത്തുന്നത്. പകല്‍ മുഴുവന്‍ തൂമ്പയുമായി ഈ റിട്ടയേര്‍ഡ് എന്‍ജിനീയര്‍ കൃഷിസ്ഥലത്തുണ്ടാകും. ജൈവ കൃഷിയിലൂടെ ഉത്പദിപ്പിക്കുന്ന പച്ചക്കറിക്ക് വിപണന സൗകര്യം വേണ്ടത്ര ഇല്ലെന്നുള്ള പരാതി മാത്രമാണ് കൃഷിതത്പരനായ ഈ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനുള്ളത്.
Content Highlights: Success story of vegetable farmer from Ernakulam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..