ലിയോപോൾ തന്റെ പട്ടുനൂൽപ്പുഴു കൃഷിയിടത്തിൽനിന്ന് വളമെടുക്കുന്നു
''ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളമാകും'' -ഈ ചൊല്ലാണ് ഡിഗ്രിക്കാരന്‍കൂടിയായ ലിയോപോള്‍ കുറുസിന്റെ കൃഷിപാഠം. കോഴി, ആടുകള്‍, പശുക്കള്‍ തുടങ്ങിയവയുടെ വളത്തിനുപുറമേ പട്ടുനൂല്‍പ്പുഴുവിന്റെ മാലിന്യവും പച്ചക്കറിക്കൃഷിക്ക് വളമാക്കി വിളവുകൊയ്യുകയാണ് കര്‍ഷകന്‍. പുതുവഴികള്‍തേടി മികച്ച വിളവെടുക്കുന്ന ഇദ്ദേഹത്തിനാണ് കഴിഞ്ഞവര്‍ഷം ജില്ലയിലെ മികച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്.
എരുത്തേമ്പതി വില്ലൂന്നി ദണ്ഡപാണിക്കളത്തിലാണ് ലിയോപോളിന്റെ താമസം. ചിറ്റൂര്‍കോളേജില്‍നിന്ന് തമിഴില്‍ ഡ്രിഗ്രിയെടുത്തിട്ടുള്ള ലിയോപോള്‍ അച്ഛന്‍ ശൗരിയാറിനെ സഹായിക്കാനാണ് തന്റെ 24-ാം വയസ്സില്‍ കൃഷിയിലേക്ക് തിരിഞ്ഞത്. അതിനുശേഷം 2010-ല്‍ മൂന്നാംവാര്‍ഡായ വില്ലൂന്നിയില്‍നിന്ന് പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും കൃഷി കൈവിട്ടില്ല. സ്വന്തമായി നാലരേക്കറിലും പത്തേക്കറോളം പാട്ടത്തിനും ഇപ്പോള്‍ കൃഷിയുണ്ട്. എട്ട് ഏക്കറോളം തെങ്ങുകൃഷിയാണ്. ബാക്കി തക്കാളി, പയര്‍, അവര, വഴുതിന, കപ്പ തുടങ്ങിയ പച്ചക്കറിയും. ഇതിനുപുറമേ ഒന്നരയേക്കറുള്ള രണ്ട് ഷെഡ്ഡുകളിലായി പട്ടുനൂല്‍പ്പുഴു, 60 കോഴി, പത്ത് ചെമ്മരിയാടുകള്‍, പത്ത് പശുക്കള്‍ തുടങ്ങിയവയും വളര്‍ത്തുന്നുണ്ട്.
വളര്‍ത്തുമൃഗങ്ങളുടെയും പട്ടുനൂല്‍പ്പുഴുവിന്റെയും കാഷ്ഠം ഒന്നിച്ചുചേര്‍ത്താണ് പച്ചക്കറിക്ക് ജൈവവളം കണ്ടെത്തുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ 15 ചാക്കോളം വളം ലഭിക്കുന്നുണ്ട്. യൂറിയ നല്‍കുന്നതിന്റെ ഫലം പട്ടുനൂല്‍പ്പുഴവിന്റെ കാഷ്ഠത്തിലൂടെ ലഭിക്കുന്നുണ്ടെന്നും 20 ശതമാനം വിളവ് വര്‍ധിപ്പിക്കാനാവുന്നുണ്ടെന്നും കര്‍ഷകന്‍ പറയുന്നു. ഒരു കൃഷിയില്‍നിന്നുതന്നെ സീസണില്‍ 60,000 മുതല്‍ ഒരുലക്ഷംവരെ വരുമാനുണ്ടാക്കാനാവുന്നുണ്ടെന്നും കര്‍ഷകന്‍ പറയുന്നു.
പട്ടുനൂല്‍ ഉത്പാദിപ്പിച്ച് പ്രതിമാസം 80 കിലോഗ്രാം പട്ടുനൂല്‍ കോയമ്പത്തൂരിലെ സഹകരണസ്ഥാപനത്തിലേക്ക് നല്‍കുന്നുണ്ട്. ഇതിലൂടെ 30,000 രൂപയോളം വരുമാനം കണ്ടെത്താനാവുന്നുണ്ടെന്നും ലിയോപോള്‍ പറഞ്ഞു. പുഴുക്കള്‍ക്ക് തിന്നാന്‍ ഒന്നരയേക്കറില്‍ മള്‍ബറിച്ചെടികളും ആടുകള്‍ക്കും മാടുകള്‍ക്കുമായി ചോളവും തീറ്റപ്പുല്ലും കൃഷിചെയ്യുന്നുണ്ട്.
സീസണല്ലാത്തപ്പോഴും കൃഷിയിറക്കാം
ചീഞ്ഞുപോകുമെന്ന് കരുതി മഴക്കാലത്ത് ആരും സാധാരണ തക്കാളിക്കൃഷി ചെയ്യില്ല. എന്നാല്‍ ലിയോപോള്‍ കഴിഞ്ഞവര്‍ഷം മേയ് അവസാനത്തോടെ തക്കാളിക്കൃഷിയിറക്കി. മഴവെള്ളം വാര്‍ന്നുപോകാന്‍ വരമ്പുകള്‍ വെട്ടിയൊതുക്കി കൃത്യമായ പരിപാലനം നല്‍കിയായിരുന്നു കൃഷി. 60 ദിവസത്തിനുശേഷം സാധാരണ സീസണ്‍പോലെ വിളവെടുക്കാനായി. ഒന്നരയേക്കറില്‍നിന്ന് 20 ടണ്‍ വരെ തക്കാളി ലഭിച്ചു. മറ്റിടങ്ങളിലെല്ലാം അന്ന് തക്കാളിക്കൃഷിയില്ലാത്തതിനാല്‍ മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 41 രൂപവരെ വില കിട്ടി. പ്രതികൂല കാലാവസ്ഥയെ മറികടന്ന് കൃഷിയില്‍ മികച്ചവിളവെടുത്തതിനുകൂടിയാണ് പുരസ്‌കാരം ലഭിച്ചത്.
Content Highlights: Success story of Leo Paul a farmer at Chittoor, Palakkad


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..