9,000 രൂപ വരെ വില കിട്ടുന്ന താമരയിനങ്ങള്‍; താമരവിത്തില്‍ വാഴും വിജയമല്ലോ... എല്‍ദോയുടെ ജീവിതം


കെ.കെ. വിശ്വനാഥന്‍

ഒരു കിഴങ്ങിന് 9,000 രൂപ വരെ വിലയുള്ള നിലുംബോ അഖില മുതല്‍ വിലമതിക്കാനാകാത്ത സഹസ്രദള പത്മം വരെ എല്‍ദോസിന്റെ മുറ്റത്തും മട്ടുപ്പാവിലുമായി കൃഷിചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് ടബ്ബുകളിലാണ് കൃഷി. ചാണകവും എല്ലുപൊടിയുമാണ് വളം.

വിത്തിന് ഏറെ വിലയുള്ള നിലുംബോ അഖില പൂവിട്ടപ്പോൾ, ബൗൾ താമരയുമായി എൽദോസ് രാജു

രാഷ്ട്രപതിഭവന്റെ ക്വാര്‍ട്ടേഴ്സ് മുറ്റത്ത് കഴിഞ്ഞ മാസം വെള്ളയും പിങ്കും നിറം കലര്‍ന്ന ഒരു താമര വിരിഞ്ഞത് വാര്‍ത്തയായിരുന്നു. ആ താമരയുടെ വിത്തെത്തിയത് പിറവം മാമലശ്ശേരി പള്ളിയാനോട്ടോക്കുഴിയില്‍ എല്‍ദോസ് പി. രാജുവിന്റെ താമര നഴ്‌സറിയില്‍നിന്നാണ്. രാഷ്ട്രപതി ഭവനിലെ സീനിയര്‍ നഴ്‌സിങ് ഓഫീസറും മലയാളിയുമായ ബിന്ദു ഷാജിയാണിത് അവിടെയെത്തിച്ചത്. വിവിധയിനം താമരകളുടെ വിത്തുകള്‍ ഉത്പാദിപ്പിച്ച് വില്‍ക്കുകയാണ് എല്‍ദോസ്.

എണ്‍പതോളം ഇനം താമരകളുണ്ട് എല്‍ദോസിന്റെ ശേഖരത്തില്‍. നഴ്സിങ് കഴിഞ്ഞ് കൊല്‍ക്കത്തയിലും മുംബൈയിലും ജോലി ചെയ്ത എല്‍ദോസ് പത്ത് കൊല്ലം ഖത്തറിലായിരുന്നു. 2019-ല്‍ മടങ്ങിയെത്തി. തിരികെ പോകാനിരിക്കുമ്പോഴാണ് കോവിഡ് പടര്‍ന്നത്. മടങ്ങാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇടപ്പള്ളിയിലെ ഒരു സ്ഥാപനത്തില്‍ കുറച്ചുകാലം ക്ലാസെടുക്കാന്‍ പോയി. ആ വരുമാനം കൊണ്ട് കുടുംബം മുന്നോട്ടു പോവില്ലെന്ന് മനസ്സിലാക്കിയാണ് താമര കൃഷിയിലേക്കിറങ്ങിയത്.

താമര

വില 850-നു മേല്‍

വിത്തായി ഉപയോഗിക്കുന്ന കിഴങ്ങിന് 850 രൂപ മുതല്‍ 9,000 രൂപ വരെ വില കിട്ടുന്ന താമരയിനങ്ങളുണ്ട്. മുറ്റത്തെ ബൗളില്‍ വിരിഞ്ഞ താമരപ്പൂവ് 'രാജ് ഫ്‌ളോറല്‍സ്' എന്ന തന്റെ ഫെയ്സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതാണ് വഴിത്തിരിവായത്. ഇതു കണ്ട ഗുജറാത്തില്‍ നിന്നൊരു വീട്ടമ്മ വിളിച്ച് വളര്‍ത്താനായി ഇതിന്റെ കിഴങ്ങ് ആവശ്യപ്പെട്ടു. എല്‍ദോസ് താമരക്കിഴങ്ങ് അവര്‍ക്ക് അയച്ചുകൊടുത്തു. ഇതായിരുന്നു ബിസിനസിന്റെ തുടക്കം. അലങ്കാരത്തിനായി താമര വളര്‍ത്തുന്നവരിലേറെയും ഉത്തരേന്ത്യക്കാരാണ്.

ബൗള്‍ താമര

പൂക്കള്‍ക്കു വേണ്ടിയുള്ള താമരകൃഷിക്ക് വിശാലമായ ജലപ്പരപ്പ് വേണമെന്നിരിക്കേ അലങ്കാര താമരകൃഷി ചെയ്യാന്‍ ചെറിയൊരു ബൗളോ കപ്പോ മതിയാകും. ഒരു കിഴങ്ങിന് 9,000 രൂപ വരെ വിലയുള്ള നിലുംബോ അഖില മുതല്‍ വിലമതിക്കാനാകാത്ത സഹസ്രദള പത്മം വരെ എല്‍ദോസിന്റെ മുറ്റത്തും മട്ടുപ്പാവിലുമായി കൃഷിചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് ടബ്ബുകളിലാണ് കൃഷി. ചാണകവും എല്ലുപൊടിയുമാണ് വളം.

Content Highlights: Success story of a lotus farmer form Piravom

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022

Most Commented