തരിശുഭൂമിയില്‍ കനകം വിളയിച്ച് പെണ്‍കരുത്ത്; ജൈവകൃഷിയില്‍ വിജയംനേടി അഞ്ചുവനിതകള്‍


അരുണ്‍ ഓമശ്ശേരി

കോടഞ്ചേരി പുലിക്കയം പാതയോരത്തെ വ്യാപാരിക്കുന്ന്, വലിയകൊല്ലിയിലെ കുന്നിന്‍ ചെരുവ് എന്നിവിടങ്ങളില്‍ കാടുകയറിയ തരിശുഭൂമി ഇവര്‍ കൃഷിക്ക് പാകപ്പെടുത്തുകയായിരുന്നു.

കോടഞ്ചേരിയിലെ വനിതാ കുട്ടായ്മയുടെ കൃഷിയിടം | ഫോട്ടോ മാതൃഭൂമി

റച്ച മനസ്സോടെയാണ് അവര്‍ തൂമ്പയെടുത്തിറങ്ങിയത്. കുടിയേറ്റക്കാരായെത്തിയ പൂര്‍വികര്‍ കാട് വെട്ടിത്തെളിച്ച് മലയോരത്തെ കരിമണ്ണില്‍ വിജയം കൊയ്‌തെടുത്തത് കേട്ടറിഞ്ഞതായിരുന്നു ആകെയുള്ള ആത്മധൈര്യം. കൃഷിആശയം മുമ്പോട്ട് വെച്ച ചിറപ്പുറത്ത് ആനിപത്രോസിന് പൂര്‍ണ പിന്തുണയുമായി സുഹൃത്തുക്കളായ ലാലി വര്‍ഗീസ് പട്ടത്തുകാട്ടില്‍, പുറപ്പുഴയില്‍ സീമാ മനോജ്, പാറേക്കാട്ടില്‍ ബ്രിജിത്ത് വര്‍ഗീസ്, രശ്മി തങ്കച്ചന്‍ കുഴിക്കനാംകണ്ടത്തില്‍ എന്നിവരും ഒപ്പം ചേര്‍ന്നു.പിന്നീടിങ്ങോട്ട് മലയോരത്തെ കര്‍ഷക്കൂട്ടത്തിലെ മുന്‍പന്തിയിലെത്തി ഈ പെണ്‍പട. തുടര്‍ച്ചയായ നാലാംവര്‍ഷമാണ് ഇവര്‍ കൃഷിയിറക്കുന്നത്. കോടഞ്ചേരി പുലിക്കയം പാതയോരത്തെ വ്യാപാരിക്കുന്ന്, വലിയകൊല്ലിയിലെ കുന്നിന്‍ ചെരുവ് എന്നിവിടങ്ങളില്‍ കാടുകയറിയ തരിശുഭൂമി ഇവര്‍ കൃഷിക്ക് പാകപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞതവണ വിളവെടുത്തപ്പോള്‍ കപ്പ ആവശ്യക്കാര്‍ക്ക് തികയാതെവന്നു. അതുകൊണ്ട് ഇത്തവണ ഏകദേശം മൂവായിരം മൂട് കപ്പയാണ് ഇവര്‍ നട്ടുപിടിപ്പിച്ചത്. പരമ്പരാഗത ശൈലിയില്‍ വാട്ടുകപ്പയാക്കിയും കഴിഞ്ഞതവണ ഇവര്‍ വിപണികീഴടക്കി. തീര്‍ത്തും ജൈവരീതിയിലാണ് ഇവരുടെ കൃഷി. എല്ലുപൊടിയും ചാണകപ്പൊടിയും ചാരവും വളമായി ഉപയോഗിക്കുന്നു. കപ്പ കൂടാതെ വാഴ, ചേന, മഞ്ഞള്‍, ഇഞ്ചി, പയര്‍ എന്നിവയും ഇവര്‍ കൃഷിചെയ്യുന്നു. കൂടുതല്‍ ആളുകള്‍ ആവശ്യമുള്ളപ്പോള്‍ കുടുംബാംഗങ്ങള്‍കൂടി സഹായത്തിനെത്തുന്നു.

വീടുകളില്‍ പശുക്കളെ വളര്‍ത്തുന്നവരും ഈ കൂട്ടത്തിലുണ്ട്. ഇതിലൂടെ കിട്ടുന്ന ചാണകം വളമായി ഉപയോഗിക്കുന്നു. പാതി വളര്‍ച്ച താണ്ടിയ വിവിധ വിളകള്‍ ഇടതൂര്‍ന്ന് വളരുന്ന ഇവരുടെ മാതൃകാ കൃഷിയിടം കാണാനെത്തുന്നവരും ഏറെയുണ്ട്. കോടഞ്ചേരി കൃഷി ഓഫീസര്‍ കെ.എ. ഷബീര്‍ അഹമ്മദ് അടക്കമുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഇവര്‍ക്ക് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. ഒരുകാര്യം ഇവര്‍ ഉറപ്പിച്ചു പറയുന്നു കൃഷിയില്‍ ഞങ്ങള്‍ക്ക് നഷ്ടം പറ്റിയിട്ടില്ല. കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്കെത്തണം. മണ്ണില്‍ അധ്വാനിക്കാനുള്ള മനസ്സുള്ള ആര്‍ക്കും ഇവിടെ വിജയം ഉറപ്പാണ്.

കാട്ടുപന്നിശല്യം കുറഞ്ഞു

കഴിഞ്ഞവര്‍ഷങ്ങളില്‍ കാട്ടു പന്നികളുടെ ആക്രമണത്തില്‍ വലിയ രീതിയില്‍ കൃഷിനാശം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വലിയ രീതിയില്‍ ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്ന് ആനി പത്രോസ് പറയുന്നു. ജീവനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള സര്‍ക്കാര്‍ ഉത്തരവ് ജില്ലയില്‍ ആദ്യം നടപ്പാക്കിയത് കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലായിരുന്നു. ഉത്തരവിലൂടെ ഏഴോളം പന്നികളെയാണ് ഇതിനോടകം കോടഞ്ചേരിയിലും സമീപപ്രദേശത്തും കൊന്നൊടുക്കിയത്. അതുകൊണ്ടാകാം വലിയ രീതിരില്‍ കൃഷി നശിക്കാതെ കിട്ടിയതെന്നും ഇവര്‍ പറഞ്ഞു.

സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തും

കോടഞ്ചേരിയിലെ അഞ്ച് വനിതകളുടെ നേതൃത്വത്തില്‍ രണ്ടേക്കറില്‍ നടന്നുവരുന്ന കൃഷി ഏറെ അഭിനന്ദനാര്‍ഹമാണ്. ഇതിനെ സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിക്കും- കെ.എ. ഷബീര്‍ അഹമ്മദ്, കോടഞ്ചേരി കൃഷി ഓഫീസര്‍

അഭിനന്ദനാര്‍ഹം

പരമ്പരാഗത രീതിയില്‍ ജൈവമാര്‍ഗത്തില്‍ ഇവര്‍ ചെയ്തുവരുന്ന കൃഷിരീതി ഏറെ അഭിനന്ദനാര്‍ഹമാണ്. ആവശ്യമായ എല്ലാ സഹായങ്ങളും ഇവര്‍ക്ക് ബന്ധപ്പെട്ടവര്‍ നല്‍കണം. കൂടുതല്‍ വനിതാകൂട്ടായ്മകള്‍ ഇത്തരത്തില്‍ കാര്‍ഷിക രംഗത്തേക്ക് വരണം.- മാത്യു കുമ്പപ്പള്ളി, നാട്ടുകാരന്‍

പെണ്‍കരുത്ത് മാതൃകയാണ്

മലയോരത്തെ കാര്‍ഷിക രംഗത്തെ വേറിട്ട മാതൃകയാണ് ആനിപത്രോസിന്റെ നേതൃത്വത്തിലുള്ള ഈ പെണ്‍കരുത്ത്. വര്‍ഷങ്ങളായി ഇവര്‍ ഈ രംഗത്തുണ്ട്. ഇവരുടെ വിളകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.കൂടുതല്‍ വനിതകള്‍ ഇതുപോലെ കാര്‍ഷിക രംഗത്ത് സജീവമാകണം. ഇവര്‍ക്ക് പൂര്‍ണ പിന്തുണയുമായി കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് കൂടെയുണ്ട്- ലിസി ചാക്കോ, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്

Content Highlights: Success story of a group of farmers from Kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022

Most Commented