.jpg?$p=09e9aed&f=16x10&w=856&q=0.8)
ജോബറ്റ് കന്നുകാലി വളർത്തൽകേന്ദ്രത്തിൽ
ഇത്തവണത്തെ മില്‍മയുടെ പുരസ്കാരം നേടിയ ജോബറ്റിന് പശുവളര്‍ത്തല്‍ വെറും ജോലിയല്ല, വ്രതമാണ്. കന്നുകാലി പരിപാലനത്തിനോടൊപ്പം മീന്‍ വളര്‍ത്തലുമുണ്ട് ജോബറ്റിന്. ദേവികുളം ബ്ലോക്കിലെ ഏറ്റവും കൂടുതല്‍ പാല് ഉത്പാദിപ്പിച്ച കര്‍ഷകനുള്ള പുരസ്കാരം കാന്തല്ലൂര്‍ പഞ്ചായത്തില്‍ കണക്കയം ഏട്ടില്‍ ജോണിയുടെ മകന് ജോബറ്റ് ജോണി (36)നാണ് ലഭിച്ചത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 23,701 ലിറ്റര്‍ പാല് മില്‍മയ്ക്ക് നല്കി. ജോബറ്റിന്റെ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍ 10 പശുക്കളും ആറു കിടാക്കളും നാല് എരുമകളുമാണുള്ളത്. കൂടാതെ ഒരു കാളയും മൂരിയുമുണ്ട്. ഒരു ദിവസം 140 ലിറ്റര്‍ പാല് വരെ ലഭിക്കുന്നു. ഒറ്റയ്ക്കാണ് എല്ലാേ ജാലിയും ചെയ്യുന്നത്. മില്‍മയില്‍നിന്നു കറവയന്ത്ര ( മില്‍ക്കിങ് മെഷീന്)ത്തിന് 25,000 രൂപ സബ്സിഡി ലഭിച്ചു. കൂടാതെ അഞ്ചുപശുക്കളെ വാങ്ങാന്‍ 1,60,000 രൂപ ധനസഹായവും ലഭിച്ചു.
രണ്ട് ഏക്കറില്‍ പുല്ലുകൃഷി ചെയ്യുന്നുണ്ട്. ഇനി പുല്ല് വെട്ടുന്നയന്ത്രം വാങ്ങണം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ജോബറ്റിന് കന്നുവളര്ത്തല് കൂടുതല്‍ വിപുലപ്പെടുത്താനാണ് ആഗ്രഹം. കൂടാതെ ആടുവളര്‍ത്തല്‍ ഫാം കൂടി ആരംഭിക്കണം എന്നുമുണ്ട്. ഫാമിനോട് ചേര്‍ന്നുള്ള വലിയ കുളത്തില്‍ മീനും വളര്‍ത്തുന്നു. ചാണകവും ഫിഷറീസ് വകുപ്പില്‍നിന്നു വാങ്ങുന്ന തീറ്റയുമാണ് നല്‍കുന്നത്. കട്ല, റോഹ്, ഗ്രാസ് സ്കാര്‍പ്പ് ( പുല്ക്കണ്ട) എന്നീ മത്സ്യങ്ങളാണ് വളര്‍ത്തിവരുന്നത്.
ഒന്‍പത് മാസം കൊണ്ട് രണ്ടരക്കിലോ വലുപ്പമുള്ള മീന്‍ ലഭിച്ചുവരുന്നതായി ജോബറ്റ് പറഞ്ഞു. സ്വന്തമായി കുതിരയും ഉഴവുകാള( കാങ്കേയം)കളും ജോബറ്റിന് ഉണ്ടായിരുന്നു. യന്ത്രവത്കരണം മൂലം ഉഴവുകാളകള്‍ക്ക് പണിയില്ലാതായതിനാല്‍ വിറ്റു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..