തന്റെ പശുക്കൾക്കുസമീപം സക്കീർ| ഫോട്ടോ: മാതൃഭൂമി
കഷ്ടപ്പാടുകളേറെയുണ്ടെങ്കിലും അടുത്തകാലത്ത് പശുവളര്‍ത്തല്‍ തൊഴിലാക്കിയവര്‍ ധാരാളം. പഴയകാലത്ത് വീടുകളില്‍ കാലിവളര്‍ത്തലുണ്ടായിരുന്നെങ്കിലും അതുമാത്രം വലിയ തൊഴിലാക്കിയവര്‍ ചുരുക്കമാണ്. എന്നാല്‍, കഴിഞ്ഞ 25 വര്‍ഷമായി പ്രൊഫഷണലായി കാലിവളര്‍ത്തി വിജയംനേടിയ ഒരു കര്‍ഷകനുണ്ട് ഇടുക്കി, തൊമ്മന്‍കുത്തില്‍. കൊച്ചിടപ്പിള്ളിക്കാലായില്‍ സക്കീര്‍. ഇന്ന് പത്തിലേറെ ഇനത്തില്‍പ്പെട്ട പശുക്കളുണ്ട് സക്കീറിന്റെ ഫാമില്‍.
ബാപ്പ, ജമാലിന്റെ കാലത്ത് തുടങ്ങിയ കാലിവളര്‍ത്തല്‍ സക്കീറും ഏറ്റെടുത്തു. വിവിധയിടങ്ങളില്‍നിന്നായി ജേഴ്‌സി, എച്ച്.എഫ്., സിന്ധി, സഹിവാള്‍ എന്നീയിനങ്ങളിലെ പശുക്കളെ ഫാമിലെത്തിച്ചു. മിക്കവയും ഇരുപത്തിയഞ്ച് ലിറ്ററില്‍ കുറയാതെ പാല്‍ചുരത്തും. ഒന്നരയേക്കര്‍ സ്ഥലത്ത് ഇടവിളയായി കൃഷിചെയ്താണ് പശുക്കള്‍ക്കാവശ്യമായ പുല്ല് ഉത്പാദിപ്പിക്കുന്നത്. പിന്നെ, മില്‍മയില്‍നിന്ന് കാലിത്തീറ്റയും. നഷ്ടലാഭങ്ങളുടെ കണക്കൊന്നും സക്കീര്‍ നോക്കാറില്ല.
ഒരിക്കലും നിരാശയില്ല
25 ലിറ്റര്‍ പാല്‍ അളന്നാല്‍ 750മുതല്‍ 800 രൂപവരെ കിട്ടും. അതില്‍ കാലിത്തീറ്റയ്ക്കായി 350 രൂപയെങ്കിലും ചെലവാക്കേണ്ടിവരും. ബാക്കിയുള്ളതാണ് കര്‍ഷകന് കൂലി. എങ്കിലും ഈ കര്‍ഷകന്‍ നിരാശനല്ല. കൂടുതല്‍ പശുക്കളെ വളര്‍ത്തിയാല്‍ കാലിവളര്‍ത്തലും ലാഭകരമാക്കാമെന്ന് സക്കീര്‍ തെളിയിച്ചുകഴിഞ്ഞു. കാര്‍ഷികമേളയിലുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഈ ക്ഷീരകര്‍ഷകനെ തേടിയെത്തിയിട്ടുണ്ട്. സക്കീറിന്റ കാലിവളര്‍ത്തലില്‍ എല്ലാ സഹായവുമായി ഭാര്യ ഷെരീഫയും മക്കളായ അഷറിന്‍ ഫാത്തിമ, അസ്ഹര്‍ യാസിന്‍ എന്നിവരും ഒപ്പമുണ്ട്.
Content Highlights: Success story of a dairy farmer from idukki
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..