ശിവശങ്കർ സ്‌ട്രോബെറി തോട്ടത്തിൽ | ഫോട്ടോ: മാതൃഭൂമി
വട്ടവട സ്വദേശി ശങ്കറിന് സ്വന്തമായുള്ളത് അരയേക്കര്‍ സ്ഥലമാണ്. ഇവിടെനിന്ന് പ്രതിദിനം 15 മുതല്‍ 20 കിലോവരെ സ്‌ട്രോബെറി പഴങ്ങള്‍ ഉത്പാദിപ്പിക്കുന്ന ശങ്കറിനെ നാട്ടുകാര്‍ സ്‌നേഹത്തോടെ സ്‌ട്രോബെറി ശങ്കര്‍ എന്നാണ് വിളിക്കുന്നത്.
അഞ്ചുവര്‍ഷം മുമ്പാണ് ശങ്കര്‍ സ്‌ട്രോബെറി കൃഷി ആരംഭിച്ചത്. പുണെയില്‍നിന്ന് എത്തിക്കുന്ന വിന്റര്‍ഡോണ്‍, നബ്യുലാ ഇനങ്ങളില്‍പ്പെട്ട ഹൈബ്രിഡ് തൈകളാണ് കൃഷി ചെയ്യുന്നത്. വട്ടവടയില്‍ എത്തുമ്പോള്‍ തൈക്ക് 20 രൂപ വരെ ചെലവുണ്ടെന്നാണ് ശങ്കര്‍ പറയുന്നത്.
15,000 തൈകള്‍വരെ കൃഷിചെയ്യാന്‍ സൗകര്യമുണ്ടെങ്കിലും ഈ വര്‍ഷം 10,000 തൈകള്‍ മാത്രമാണ് കൃഷി ചെയ്തത്. കോവിഡിനെ തുടര്‍ന്ന് വിനോദസഞ്ചാര മേഖലയിലുണ്ടായ തളര്‍ച്ച കൃഷിയെയും ബാധിച്ചിട്ടുണ്ടെന്ന് ശങ്കര്‍ പറയുന്നു.
നല്ല സൂര്യപ്രകാശവും വെള്ളവും സ്‌ട്രോബെറി കൃഷിക്ക് അത്യാവശ്യമാണ്. മണ്ണിനുമുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതില്‍ ദ്വാരങ്ങളിട്ടാണ് തൈകള്‍ നടുന്നത്. കളകളുടെ ശല്യം ഒഴിവാക്കുന്നതിനാണ് ഇത്തരത്തില്‍ കൃഷി ചെയ്യുന്നത്. തുള്ളിനന സംവിധാനവും കൃഷിയിടത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റില്‍ തൈകള്‍ നട്ട് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വിളവെടുക്കുന്ന രീതിയാണ് പൊതുവേയുള്ളത്. ഗുണനിലവാരം അനുസരിച്ച് പഴങ്ങള്‍ക്ക് കിലോയ്ക്ക് 500 രൂപ വരെ വില ലഭിക്കുന്നുണ്ട്. എന്നാല്‍, ആറുമാസംമാത്രമാണ് വിളവ് ലഭിക്കുന്നത്. വിളവെടുപ്പ് പൂര്‍ത്തിയായതിനുശേഷം പുതിയ തൈകള്‍ നടും.
തോട്ടം സന്ദര്‍ശിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികളാണ് ഇദ്ദേഹത്തിന്റെ പ്രധാന ഉപഭോക്താക്കള്‍. ഉത്പാദനം കൂടുതലുള്ള സമയങ്ങളില്‍ മൂല്യവര്‍ധിതഉത്പന്നങ്ങളായ സ്‌ട്രോബെറി പ്രിസര്‍വ്, സ്‌ട്രോബെറി ജാം, സ്‌ട്രോബെറി സ്‌ക്വാഷ് മുതലായവയും ശിവശങ്കര്‍ നിര്‍മിക്കുന്നുണ്ട്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് ശിവശങ്കറിന്റെ കുടുംബം.
Content Highlights: strawberry shankar from vattavada creates magic in strawberry farming in half acre land
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..