ര്‍ഷകനാണെന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്നയാളാണ് പത്തനംതിട്ട, കുരമ്പാല മുള്ളങ്കോട്ടു കണ്ണന്‍. വാഹനത്തില്‍ ഡോക്ടറും എന്‍ജിനീയറും വക്കീലന്മാരും ഔദ്യോഗിക പദവി അലങ്കരിക്കുന്ന എംബ്ലം പതിച്ചപ്പോള്‍ കണ്ണന്‍ കര്‍ഷകന്‍ ജനമിത്രം എന്നെഴുതിയ കലപ്പയുടെ ചിത്രമുള്ള എംബ്ലമാണ് വാഹനത്തില്‍ പതിച്ചത്. ധനുവച്ചപുരം എന്‍.എസ്.എസ്. കോളേജിലെ ജീവനക്കാരനായ കണ്ണന്‍ ജോലിയേക്കാളേറെ സമയം ചെലവഴിക്കുന്നത് കൃഷിയിടത്തിലാണ്. ഇപ്പോള്‍ അവധിയെടുത്താണ് കൃഷിപ്പണി.

പൂര്‍വികര്‍ പകര്‍ന്നുതന്ന പരമ്പരാഗത കൃഷിരീതി തുടരാനാണ് ഈ യുവകര്‍ഷകനിഷ്ടം. ഒരേ പറമ്പില്‍ത്തന്നെ വിവിധ കൃഷികള്‍ ഒന്നിച്ച് ചെയ്യുന്ന സമ്മിശ്രകൃഷിയാണ് പറമ്പിലും പാടത്തും ഉള്ളത്. വാഴപ്പിണ്ടി, ചാണകം, കോഴിവളം, ചെമ്മീന്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് സ്വന്തമായി ജൈവ വളം ഉണ്ടാക്കി വിളകള്‍ക്ക് നല്‍കും. വിളയിക്കുന്ന ഉത്പന്നത്തിന്റെ നല്ലൊരുഭാഗം ആളുകള്‍ക്ക് സൗജന്യമായിത്തന്നെ നല്‍കും. ബാക്കിയുള്ളതുമാത്രമേ വില്‍പ്പന നടത്തൂ. പടവലം, പാവല്‍, പയര്‍, വാഴ, ചേന, ചേമ്പ്, ഇഞ്ചി തുടങ്ങി എല്ലാത്തരം കൃഷികളും കണ്ണന്റെ കൃഷിയിടത്തില്‍ സമൃദ്ധമായി വിളയുന്നു.

കണ്ണന്‍ നല്ലൊരു പടയണി കലാകാരന്‍ കൂടിയാണ്. കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അടവി ഉത്സവത്തിന്റെ ഭാഗമായുള്ള പടയണിയിലെ പ്രധാന കലാകാരനാണ്. ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്ന പടയണിയിലെ വിനോദമാണ് ഇദ്ദേഹത്തിന്റെ പ്രധാന ഇനം. ഓണ്‍ലൈനിലൂടെ പടയണി അവതരണവും നടത്തുന്നുണ്ട്.

Content Highlights: Story of farmer from Pathanamthitta