പോഷകസമൃദ്ധം മധുരച്ചീര


രവീന്ദ്രൻ തൊടീക്കളം

മധുരച്ചീര

പച്ചക്കറിയിനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോഷകമൂല്യം അടങ്ങിയ ഇലവര്‍ഗവിളയാണ് മധുരച്ചീര. ഇത് താവരൈ മൂരിങ്ങ, ചിക്കൂര്‍ മാനീസ്, ബ്ലോക്ക് ചീര എന്നീ പേരുകളില്‍ അറിയപ്പെടുന്നു. യൂഫോര്‍ബിയേസി സസ്യകുടുംബത്തില്‍പ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം സാറോപസ് ആന്‍ഡ്രോഗൈനസ് എന്നാണ്.

എല്ലാതരം മണ്ണിലും കൃഷിചെയ്യാന്‍കഴിയുന്ന ഈ ചെടിക്ക് കേരളത്തിലെ കാലാവസ്ഥയും മണ്ണും അനുയോജ്യമാണ്. ചാലുകള്‍ കീറി ഒരു സെന്റിന് 80 കിലോഗ്രാം കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്ത് മണ്ണിട്ടു മൂടിയശേഷം, ഇളം മൂപ്പെത്തിയ തണ്ടുകള്‍ ഒരടി ആഴത്തിലും 10-15 സെന്റീമിറ്റര്‍ അകലത്തിലും നടാം. ഇത്തരം ചാലുകള്‍ തീര്‍ക്കുന്നത് കൃഷിയിടത്തിന്റെ അതിരുകളില്‍ ആവാന്‍ ശ്രദ്ധിക്കണം. നടപ്പാതകള്‍ക്കും പച്ചക്കറി തോട്ടങ്ങള്‍ക്കും മറ്റു കാര്‍ഷികവിളകള്‍ക്കും വേലി നിര്‍മിക്കാനും ഇതുപകരിക്കും.

വെയിലിനെ ചെറുക്കാന്‍ ഈ സസ്യത്തിന് അപാര കഴിവുണ്ട്. വേനല്‍ക്കാലത്ത് ജലസേചനം കൊടുക്കുകയാണെങ്കില്‍ ധാരാളം ഇല ലഭിക്കും. നട്ട് നാലു മാസംകൊണ്ട് വിളവെടുക്കാം. ഒരോ വിളവെടുപ്പ് കഴിയുമ്പോഴും ഒരുശതമാനം വീര്യത്തില്‍ പുതിയ യൂറിയാ ലായനി തളിച്ചുകൊടുക്കുന്നത് നല്ലതാണ്. രണ്ടു-മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ വളരുമെങ്കിലും ഒരുമീറ്റര്‍ ഉയരമാകുമ്പോള്‍ വെട്ടിനിരത്തിയാല്‍ കാഴ്ചഭംഗിക്കൊപ്പം കൂടുതല്‍ ഇലകളും ലഭിക്കും. നല്ലതോതില്‍ പോഷകങ്ങള്‍ അടങ്ങിയതിനാല്‍ ഈ ഇലവര്‍ഗചെടിയെ വൈറ്റമിന്‍ ആന്‍ഡ് മള്‍ട്ടിമിനറല്‍ പാക്ക്ഡ് ലീഫ് എന്നപേരിലും വിളിക്കപ്പെടുന്നു.

Content Highlights: Sauropus androgynus, katuk, star gooseberry, or sweet leaf cultivation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section




Most Commented