-
പ്ലാവിനങ്ങളിലെ താരമാണ് 'റോയല്‍ റെഡ് ജാക്ക് '. കോട്ടയം ജില്ലയിലെ പാമ്പാടിക്കടുത്ത ഗ്രാമത്തിലെ ഒരു തോട്ടത്തിലെ നാടന്‍ വരിക്കയാണ് പെരുമ നേടുന്നത്. ചുളകള്‍ക്ക് കടും ചുവപ്പ് നിറം, തേന്‍ മധുരം, ആരേയും ആകര്‍ഷിക്കുന്ന സുഗന്ധം എന്നിവയാണ് റോയല്‍ റെഡ് ജാക്കിനെ വ്യത്യസ്തമാക്കുന്നത്. സമൃദ്ധമായി ചക്കകള്‍ വിളയും. ഉരുളന്‍ ചക്കകള്‍ക്ക് പത്തു കിലോയോളം തൂക്കം വെക്കും. നിറയെ വലിയ ചുളകളുമുണ്ടാകും. മഴക്കാലത്തിന് മുമ്പ് ചക്കകള്‍ വിളഞ്ഞ് പാകമാകും.
വര്‍ഷങ്ങളായി കാടുപിടിച്ചു കിടന്ന സ്ഥലം പുതിയ ഉടമ വാങ്ങി വൃത്തിയാക്കിയെടുത്തപ്പോളാണ് പ്ലാവിന്റെ ഈ രാജ്ഞിയെ കണ്ടത്. ഇരുപതോളം വര്‍ഷം പ്രായമുള്ള ഈ പ്ലാവ് കോട്ടയത്തെ പെരുമയേറിയ പഴയ കാല 'വാകത്താനം 'വരിക്കയുടെ ഇനത്തിലുള്ളതാണ് എന്നു കരുതുന്നു. സ്ഥലം ഉടമയായ കര്‍ഷകന്‍ ജൈവവളങ്ങള്‍ നല്‍കി 'റോയല്‍ റെഡ്' വരിക്കയെ സംരക്ഷിക്കുന്നു.
ഇവയുടെ ബഡ് തൈകള്‍ തയ്യാറാക്കി കര്‍ഷകര്‍ക്ക് നല്‍കാന്‍ പദ്ധതിയുണ്ട്. വിവിധ പ്ലാവുകളുടെ ചക്കക്കുരു കുടകളില്‍ കിളിര്‍പ്പിച്ചെടുക്കുന്നു. ഈ തൈകളില്‍ 'റോയല്‍ റെഡ്' വരിക്കയുടെ ശാഖകളില്‍ നിന്നു ശേഖരിക്കുന്ന മുകുളങ്ങള്‍ ഒട്ടിച്ചെടുക്കുന്നു. മൂന്നു നാലു മാസങ്ങള്‍ കൊണ്ട് ബഡ് തൈകള്‍ തോട്ടത്തില്‍ നട്ടു വളര്‍ത്താന്‍ പാകമാകും.
മിതമായി സൂര്യപ്രകാശം ലഭിക്കുന്ന വെള്ളക്കെട്ടില്ലാത്ത സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. ജൈവ വളങ്ങള്‍ ചേര്‍ത്തെടുത്ത വലിയ തടങ്ങളില്‍ ബഡ്‌തൈകള്‍ നട്ടുവളര്‍ത്താം. പ്ലാവ് മരങ്ങള്‍ പടര്‍ന്ന് വളരാന്‍ വര്‍ഷത്തിലൊരിക്കല്‍ മുകളിലേക്ക് വളരുന്ന ശാഖാഗ്രങ്ങള്‍ മുറിച്ചുനീക്കണം. മഴക്കാലാരംഭത്തില്‍ ജൈവ വളങ്ങള്‍ ചുറ്റും നല്‍കണം.
മൂന്നു നാലു വര്‍ഷം കൊണ്ട് 'റോയല്‍ റെഡ്' വരിക്കപ്ലാവ് കായ്ക്കും. വീട്ടുവളപ്പുകളിലും തോട്ടമായും വളര്‍ത്താന്‍ അനുയോജ്യമാണ് ഈ നാടന്‍ വരിക്കപ്ലാവ്.
ഫോണ്‍:9495234232
Content Highlights: Royal red jackfruit


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..