പരമ്പരാഗത കാര്‍ഷിക വിളകളില്‍ നിന്ന് മാറി ചിന്തിച്ച ഒരു കര്‍ഷകനാണ് ബെന്നി. മലയാളികള്‍ക്ക് പരിചയമില്ലാത്ത പഴവര്‍ഗങ്ങള്‍ വിളയുന്ന കൃഷിയിടമാണ് ഇത്. കൃഷിയുടെ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചതുകൊണ്ട് ബെന്നിക്ക് കൃഷി തന്നെയാണ് ജീവിതമെന്ന് വേണമെങ്കില്‍ പറയാം. 

ഒരു സുപ്രഭാതത്തില്‍ പറമ്പിലേക്കിറങ്ങി കൃഷി ചെയ്യാന്‍ തുടങ്ങിയതല്ല ബെന്നി. തിരുവമ്പാടി മറിയപ്പുറത്തെ കല്ലുമാക്കല്‍ വീട്ടില്‍ ബെന്നി സ്വന്തം വീട്ടില്‍ വിളയിക്കുന്ന മാംഗോസ്റ്റിന് ഊട്ടിയിലെ വിപണിയില്‍ നല്ല ഡിമാന്റാണ്. ഒന്നര ക്വിന്റലോളം മാംഗോസ്റ്റിന്‍ ഇവിടെ വിറ്റഴിച്ചു. 

വിദേശികളും സ്വദേശികളുമായ 35 ഓളം ഇനത്തില്‍പ്പെട്ട പഴങ്ങള്‍ ഇവിടെയുണ്ട്.  പന്ത്രണ്ടു വര്‍ഷം മുമ്പാണ് ബെന്നി വിദേശ പഴങ്ങളില്‍ ആകൃഷ്ടനാകുന്നത്. റംബൂട്ടാന്‍, മാംഗോസ്റ്റിന്‍, ദുരിയാന്‍, വെസ്റ്റ് ഇന്‍ഡീസ് ചെറി എന്നിവയെല്ലാം ഇവിടെയുണ്ട്.