രാമചന്ദ്രൻ പിള്ളയുടെ ചീര ഉദ്യാനം | ഫോട്ടോ : മാതൃഭൂമി
അഞ്ചാലുംമൂട്: ചീരക്കൃഷിയിലൂടെ മനോഹരമായ ഉദ്യാനംതീര്‍ത്ത് കടവൂര്‍ പള്ളിവേട്ടച്ചിറയ്ക്കു പടിഞ്ഞാറ് തെങ്ങുവിളവീട്ടില്‍ ബി.രാമചന്ദ്രന്‍ പിള്ള. 14 വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിലെത്തി കാര്‍ഷികവൃത്തിയിലേക്ക് തിരിയുകയായിരുന്നു. ഓരോവര്‍ഷവും വ്യത്യസ്തരീതിയിലുള്ള കൃഷിയിലാണ് ഏര്‍പ്പെടുന്നത്. ഇക്കുറി ചീരക്കൃഷിയിലൂടെ മനോഹരമായ ഉദ്യാനം തീര്‍ക്കുകയായിരുന്നു.
ഗ്രോബാഗുകളിലും നിലത്തും പട്ടുചീര, മോഹിനി ഇനങ്ങളില്‍പ്പെട്ട ചീരവിത്താണ് പാകിയത്. പ്രത്യേകരീതിയില്‍ വീടിന് ചുറ്റും നാനൂറോളം ഗ്രോബാഗില്‍ ചീര നട്ടുവളര്‍ത്തിയിരിക്കുന്നതു കാണാന്‍ നിരവധിപേര്‍ എത്തുന്നുണ്ട്. കൂടുതല്‍ ഉയരത്തില്‍ പോകാത്തതും സമൃദ്ധമായി വളരുന്നതുമായ ഇനമാണ് നട്ടത്. ചെഞ്ചീരയും പച്ചച്ചീരയുമാണ് കൃഷിചെയ്തിട്ടുള്ളത്. നിരവധിതവണ തൃക്കടവൂര്‍ കൃഷിഭവനില്‍നിന്ന് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ഭാര്യ ശ്രീലതയും മകന്‍ ബി.ടെക് വിദ്യാര്‍ഥിയായ അഭിരാമും മാത്രമാണ് കൃഷിയില്‍ സഹായത്തിനുള്ളത്. ഇപ്പോള്‍ ചീര വിളവെടുപ്പിനു പാകമായിട്ടുണ്ട്.
Content Highlights: ramachandranpillai from anchalummoodu creates garden with different types of spinach
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..