
വിജിത്ത് ലാൽ രക്തശാലി വിതച്ച പാടത്ത് കൊയ്ത്തിനിടെ
ബിരുദവും അധ്യാപകയോഗ്യതയും കൈമുതലായുണ്ടെങ്കിലും കോവിഡ് കാലത്ത് കൃഷിയിലേക്കുതിരിഞ്ഞ വിജിത്ത് ലാല്‍ വിജയംകൊയ്യുന്നു. സ്വകാര്യ സ്കൂളില്‍ അധ്യാപകനായും മറ്റൊരിടത്ത് ഫീല്‍ഡ് പ്രവര്‍ത്തകനായുമെല്ലാം ജോലിനോക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്വന്നതോടെ വീട്ടിലിരിക്കേണ്ടിവന്നു.
കൃഷിചെയ്യാന്‍ തീരുമാനിച്ചെങ്കിലും എന്തുകൃഷിയെന്ന ചോദ്യത്തിന് ഉത്തരംകണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടി. രക്തശാലി നെല്ലിനത്തെപ്പറ്റി കേട്ടപ്പോള്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് വീടിനടുത്ത് അരയേക്കര്‍ പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്. ഇപ്പോള്‍ കൊയ്ത്തുകഴിഞ്ഞു.
അമ്മ പൊന്നമ്മയും സഹായത്തിനിറങ്ങി. ഇവര്‍ തന്നെയാണ് കൊയ്തത്. കറ്റ മെതിച്ച് തുടങ്ങിയതേയുള്ളൂ. നെല്ലു മുഴുവന്‍ അടുത്ത സീസണില്‍ കൃഷിക്കുള്ള വിത്തായി സൂക്ഷിക്കാനാണ് തീരുമാനം. കൂടുതല്‍ നിലം പാട്ടത്തിനെടുത്ത് കൃഷി വിപുലപ്പെടുത്തുമെന്ന് വിജിത്ത് ലാല്‍ പറഞ്ഞു. നെല്ക്കൃഷിയെപ്പറ്റി കാര്യമായ അറിവൊന്നുമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും രക്തശാലി ഇനത്തിന്റെ കൃഷി.
ബന്ധുവായ മുട്ടാര്‍ കൃഷിഭവനിലെ കൃഷി അസി. അനു പ്രകാശാണ് വേണ്ട ഉപദേശങ്ങള്‍ നല്‍കിയത്. കോഴി വളര്‍ത്തലിലും പച്ചക്കറിക്കൃഷിയിലും വിജിത്ത് കൈവെച്ചിട്ടുണ്ട്. നെല്‍ക്കൃഷി വിപുലമാക്കുന്നതിനൊപ്പം പച്ചക്കറിക്കൃഷിയും വ്യാപിപ്പിക്കുമെന്ന് വിജിത്ത് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പില്‍നിന്ന് വിരമിച്ച പി.ആര്. വിജയന്റെ മകനാണ്. ഭാര്യ: സബി. മക്കള്‍: ഇരട്ടകളായ വേദിക, വേദാന്ത്.
Content Highlights: Rakthasali Rice rice cultivation in alappuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..