പത്ത് ഏക്കറിൽ ഒറ്റയ്ക്ക് നെൽകൃഷി; ഇത് റാബിയയ്ക്ക് 'ഉമ' നല്‍കിയ നൂറുമേനി


റാബിയ

ഒഴൂര്‍ : മലപ്പുറം ജില്ലയിലെ ഒഴൂര്‍ പഞ്ചായത്തിലെ ഓമച്ചപ്പുഴയില്‍ ഒറ്റയ്ക്ക് നെല്‍കൃഷി നടത്തി ഹരിതവിപ്ലവം തീര്‍ക്കുകയാണ് റാബിയ എന്ന വീട്ടമ്മ. പത്ത് ഏക്കറിലാണ് കൃഷി എന്നു പറയുമ്പോള്‍ ആരും ഒന്നമ്പരക്കും. ഇത്രയും വിസ്തൃതിയില്‍ കൃഷിയിറക്കാന്‍ ഒരുപാടു കര്‍ഷകര്‍ പാടുപെടുന്ന സാഹചര്യത്തിലാണ് ഒറ്റയ്ക്ക് നെല്‍കൃഷി ചെയ്ത് ഈ സ്ത്രീ വ്യത്യസ്തയാവുന്നത്.

നന്നമ്പ്ര പഞ്ചായത്തില്‍ മുന്നരയേക്കറിലാണ് റാബിയ ആദ്യം കൃഷിയിറക്കിയത്. പൊന്‍മണി നെല്ലിനം ഇവിടെ കൃഷിചെയ്തു. അതിന്റെ വിളവെടുപ്പ് വിജയകരമായി. ഇപ്പോള്‍ ഒഴൂര്‍ പഞ്ചായത്തില്‍ ഏഴേക്കറിലാണ് കൃഷി. ഇവിടെ ഉമ നെല്ലാണ് വിതച്ചത്. കൃഷിഭവനില്‍ നിന്ന് ലഭിച്ച വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ഒരുപാട് വെള്ളത്തില്‍ക്കിടന്നാലും അത്ര പെട്ടെന്നൊന്നും നശിക്കുന്നതല്ല ഉമ നെല്ല്. പ്രതിരോധശേഷി കൂടുതലുള്ള വിത്തിനമാണ് ഇതെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി.

കൃഷിയില്‍ റാബിയക്ക് പ്രധാനമായും സഹായമാവുന്നത് മൂത്ത മകന്‍ അബ്ദുള്‍ റാഷിദാണ്. ബി.ടെക്കിന് പഠിക്കുന്ന റാഷിദ് ഒഴിവു കിട്ടുന്ന വേളകളിലെല്ലാം സഹായിക്കും. മറ്റുമക്കളായ അബ്ദുള്‍ റഷാദ്, മുഹമ്മദ് റഫ്‌നാദ്, മുഹമ്മദ് റസ്ദാന്‍ എന്നിവരും തങ്ങളാലാവുമ്പോലെ കൂടും. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് അബ്ദുള്‍ സലാമിന്റേയും പൂര്‍ണപിന്തുണയുണ്ട്.മക്കളെ പഠിപ്പിക്കാന്‍ കൂടിയാണ് കൃഷി ചെയ്യുന്നതെന്ന് റാബിയ പറയുന്നു. കൃഷിയിടത്തിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് കുളത്തില്‍നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്.

നെല്ലിന് പുറമെ അസോള, ഗ്രാഫ്റ്റ് കുരുമുളക്, ഇഞ്ചി, പച്ചക്കറികള്‍ എന്നിവയും അച്ചാര്‍, സാമ്പാര്‍ കൂട്ട്, ഇറച്ചിക്കൂട്ട് മുതലായവയും ഇവര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കോഴിക്കും ആടിനും താറാവിനുമെല്ലാം മികച്ച തീറ്റയാണ് അസോള.വീടിനോടു ചേര്‍ന്ന് നിര്‍മിച്ച ടാങ്കിലെ മണ്ണിരക്കമ്പോസ്റ്റില്‍ നിന്നാണ് കൃഷിക്കുള്ള വളം ഇവര്‍ കണ്ടെത്തുന്നത്. ഇതുവരെ പുറത്തുനിന്ന് വളമൊന്നും വാങ്ങിയിട്ടില്ല. ഒമ്പത് തേനീച്ചപ്പെട്ടികളും വീട്ടുവളപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്. നടത്തുന്നത് ജൈവ കൃഷിയായതിനാല്‍ റാബിയയുടെ ഉത്പന്നങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ്.

എസ്.ആര്‍. ഹരിത ഫുഡ് പ്രൊഡക്ട്സ് എന്ന പേരിലാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഒരു കാര്യവും അസാധ്യമായി ഇല്ല; മനസ്സുവെച്ചാല്‍ എന്തുംസാധ്യമാണെന്നാണ് തന്റെ അനുഭവം പഠിപ്പിച്ചിട്ടുള്ളതെന്നും റാബിയ പറയുന്നു.

Content Highlights: Rabiya's success story of rice farming in 10 acre

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section




Most Commented