പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
മഴമറയില്‍ മൂന്നുഘട്ടങ്ങളായാണ് കൃഷി ചെയ്യേണ്ടത്. 1, ജൂലായ് മുതല്‍ ഒക്ടോബര്‍ വരെ: വെണ്ട, ചീര, മുളക്, പയര്‍, പാവല്‍, പടവലം എന്നിവ കൃഷി ചെയ്യാം. 2. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ: ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവര്‍ എന്നിവയും വെണ്ട, വഴുതിന, മുളക്, കാപ്സിക്കം, ചീര, വെള്ളരി, പാവല്‍, പടവലം എന്നിവയെല്ലാം ഈ ഘട്ടത്തിലെ അനുയോജ്യ വിളകളാണ്. 3. ജനുവരി മുതല്‍ മേയ് വരെ: ചീര, വഴുതിന, മുളക്, കാപ്സിക്കം, പടരുന്ന വിളകളായ സാലഡ് വെള്ളരി, വള്ളിപ്പയര്‍ എന്നിവയെല്ലാം കൃഷിചെയ്യാവുന്നതാണ്.
Also Read
രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍
- തക്കാളി: ശക്തി, മുക്തി
- വഴുതിന: നീലിമ
- വെണ്ട: അര്‍ക്ക, അനാമിക
- മുളക്: അനുഗ്രഹ
- ചീര: അരുണ്‍
- പാവല്‍: പ്രീതി, പ്രിയ
- പടവലം: ബേബി
കൃഷി രീതി
പോട്ടിങ് മിശ്രിതമായി മണ്ണ്, ചാണകപ്പൊടി, മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്നിവ 2:1:1 എന്ന അനുപാതത്തില്‍ കൂട്ടിച്ചേര്‍ക്കാം. ഇതിനായി ഉപയോഗിക്കുന്ന മേല്മണ്ണില് മിശ്രിതം ഉണ്ടാക്കുന്നതിന് ഒരാഴ്ചമുമ്പ് കുമ്മായപ്രയോഗം നടത്തണം. 100 കിലോ മണ്ണിന് രണ്ടുകിലോ കുമ്മായം എന്ന അളവില്‍ ഉപയോഗിക്കാം. തുള്ളിനനയും ജലസേചനത്തോടൊപ്പമുള്ള വളപ്രയോഗവും (ഫെട്ടിഗേഷന്) മഴമറകൃഷിയില് അനുവര്‍ത്തിക്കാം. രോഗനിയന്ത്രണത്തിനായി ട്രൈക്കോഡര്‍മ, സ്യൂഡോമോണസ് എന്നിവ ഉപയോഗിക്കാം. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പത്തു ദിവസത്തിലൊരിക്കല്‍ തളിച്ചുകൊടുക്കാം. ട്രൈക്കോഡര്‍മ ഒരു തടത്തില്‍ 100 ഗ്രാം ഇളക്കിച്ചേര്‍ക്കണം. കുമിള്‍ രോഗബാധയെ ചെറുക്കാന്‍ ഇവ സഹായിക്കും.
ഓരോവീട്ടിലും ഒരു ചെറിയ മഴമറയുണ്ടെങ്കില്‍ ആ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ജൈവരീതിയില്‍ ഏത് കാലാവസ്ഥയിലും കൃഷിചെയ്യാം. പലതരം ചെടികളുടെ ഉയര്‍ന്ന ഗുണനിലവാരമുള്ള തൈകള്‍ ഉണ്ടാക്കി വിപണനം നടത്തുന്നതിനും മഴമറ ഉപയോഗിക്കാം. വാണിജ്യാടിസ്ഥാനത്തിലുള്ള പൂക്കൃഷി ചെയ്യാന്‍ താത്പര്യമുള്ളവ4ക്ക് ആന്തൂറിയം, ജെര്‍ബറ, ഗ്ളാഡിയോലിസ് മുതലായ പൂക്കളും മഴമറയ്ക്കുള്ളില്‍ കൃഷി ചെയ്യാവുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..